ചങ്ങനാശ്ശേരി: കോവിഡ് -19 ബാധയുടെ പശ്ചാത്തലത്തില്‍ ദേവാലയങ്ങളിലും പൊതുസ്ഥലത്തും കൂടുതല്‍ ജാഗ്രതപാലിക്കണമെന്ന് ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് വൈദികര്‍ക്ക് നല്‍കിയ പ്രത്യേക അറിയിപ്പില്‍ പറയുന്നു.
ദേവാലയങ്ങളില്‍ കുര്‍ബാനയര്‍പ്പണവും അത്യാവശ്യമുള്ള സമ്മേളനങ്ങളും മാത്രം നടത്തുക, ഛായാചിത്രങ്ങളും രൂപങ്ങളും തൊട്ടുമുത്തുന്നത് ഒഴിവാക്കുക, ഹന്നാന്‍ വെള്ളത്തില്‍ വിരല്‍തൊട്ട് കുരിശ് വരക്കുന്നത് ഒഴിവാക്കുക, കാര്‍മികന്‍ കരങ്ങള്‍ നന്നായി ശുദ്ധമാക്കിയ ശേഷം കുര്‍ബാന അര്‍പ്പിക്കുക തുടങ്ങി 10 നിര്‍ദേശങ്ങളാണ് അറിയിപ്പിലുള്ളത്.
ലൈവ് വീഡിയോകള്‍ തല്‍സമം കാണുന്നതിന് പത്തനംതിട്ട മീഡിയാ ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുക .
ലിങ്ക് http://www.facebook.com/mediapta