വള്ളസദ്യകളുടെ നിലവാരത്തിൽ ഇത്തവണ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുമെന്ന് പള്ളിയോട സേവാസംഘം

For full experience, Download our mobile application:
Get it on Google Play

ആറന്മുള : പാർഥസാരഥിക്ഷേത്രത്തിലെ വള്ളസദ്യകളുടെ നിലവാരത്തിൽ ഇത്തവണ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുമെന്ന് പള്ളിയോട സേവാസംഘം. സദ്യ നടത്തുന്ന 15 അംഗീകൃത കോൺട്രാക്ടർമാരുടെ യോഗത്തിലാണ് സംഘം നിലപാട് അറിയിച്ചത്. ദേവസ്വം ബോർഡിന്റെയും പള്ളിയോട സേവാസംഘത്തിന്റെയും നിർദേശങ്ങൾക്കനുസരിച്ച് നല്ല നിലവാരത്തോടുകൂടിയാകണം സദ്യ തയ്യാറാക്കേണ്ടതെന്ന് കരാറുകാരോട് ഭാരവാഹികൾ വ്യക്തമാക്കി. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, വൈസ് പ്രസിഡന്റ് കെ.എസ്.സുരേഷ്, ഫുഡ് കമ്മിറ്റി കൺവീനർ മുരളി ജി.പിള്ള, ജോ. കൺവീനർമാരായ ടി.കെ.രവീന്ദ്രൻ നായർ, മനേഷ് എസ്.നായർ, വിജയൻ നായർ അങ്കത്തിൽ, ഖജാൻജി രമേശ് കുമാർ, ജോയിന്റ് സെക്രട്ടറി അജയ് ഗോപിനാഥ്, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗങ്ങളായ എ.അജികുമാർ, കെ.സുന്ദരേശൻ എന്നിവർ പങ്കെടുത്തു.ക്ഷേത്രത്തിലെ ജലസംഭരണികൾ വൃത്തിയാക്കാനും കൃത്യമായ ഇടവേളകളിൽ ജലം പരിശോധിക്കാനും തീരുമാനിച്ചു.

നിലവിൽ 350-ൽപരം വള്ളസദ്യ ബുക്കിങ്‌ ആയി. പരമാവധി 500 വരെ മുൻഗണനാക്രമത്തിൽ അനുവദിക്കും. വള്ളസദ്യകളിൽ വഴിപാടുകാർക്കും പള്ളിയോടങ്ങളിലെത്തുന്നവർക്കും മറ്റ് ക്ഷണിക്കപ്പെട്ടവർക്കും പാസ് നൽകി പ്രവേശനം നിയന്ത്രിക്കും. സദ്യാലയങ്ങളിൽ എല്ലാം സി.സി.ടി.വി. നിരീക്ഷണം ഏർപ്പെടുത്തും. ആദ്യദിവസമായ ജൂലായ് 21-ന് മന്ത്രി വി.എൻ.വാസവൻ, ചീഫ് വിപ്പ് പ്രൊഫ. ജയരാജ് തുടങ്ങിയവർ പങ്കെടുക്കും. പള്ളിയോട സേവാസംഘവും പത്തനംതിട്ട ജില്ലാ പഞ്ചായത്തും ചേർന്ന് നടത്തുന്ന വഞ്ചിപ്പാട്ട് പഠനകളരി ജൂലായ് 13, 14, 16 തീയതികളിൽ നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...