സഭകൾ ഒന്നിച്ചുള്ള തീർത്ഥയാത്ര ശക്തമാക്കണം : കർദിനാൾ മാർ ജോർജ് ആലഞ്ചേരി

For full experience, Download our mobile application:
Get it on Google Play

കീഴില്ലം : സഭകൾ ഒന്നിച്ചുള്ള തീർത്ഥയാത്ര ശക്തമാക്കണമെന്നും ദൈവകൃപയിൽ ആശ്രയിച്ച് അനുരഞ്ജനത്തിന്റെ മനോഭാവത്തിൽ വളരണമെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രസ്താവിച്ചു. യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായ്ക്ക് സഭകളുടെ ഐക്യവേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ നേതൃത്വത്തിൽ കീഴില്ലം നസ്രത്ത് മാർത്തോമാ പള്ളിയിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ സി സി വൈസ് പ്രസിഡൻറ് മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ് അധ്യക്ഷത വഹിച്ചു.

സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത, ബിഷപ്പ് വി എസ് ഫ്രാൻസിസ്, മാത്യൂസ് മോർ അപ്രേം മെത്രാപ്പോലീത്ത, മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്കോപ്പ, ബ്രഹ്മശ്രീ ആത്രശ്ശേരി രാമൻ നമ്പൂതിരി, അഡ്വ. എൽദോസ് കുന്നപ്പള്ളി എംഎൽഎ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ പി അജയകുമാർ, കെ സി സി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ്, തോമസ് കെ. പോൾ, ഫാ. യോഹന്നാൻ കുന്നുംപുറത്ത്, സ്വാഗതസംഘം ഭാരവാഹികളായ റവ. അലക്സാണ്ടർ ജോർജ്, ജോസഫ് ദാനിയേൽ, വിനോയ് സ്കറിയ, ബേബി വർഗീസ് എന്നിവർ പ്രസംഗിച്ചു.

ഇരുളിനെ അധികം സ്നേഹിക്കുന്നവർ വളർന്നുവരുന്ന കാലഘട്ടത്തിൽ നല്ല മനുഷ്യരുടെ കൂട്ടായ്മ ശക്തിപ്പെടണം എന്നും ക്രൈസ്തവ സാക്ഷ്യം നഷ്ടപ്പെടുന്ന രീതിയിൽ നാം പ്രവർത്തിക്കുന്നുണ്ടോ എന്ന് ആത്മശോധന ചെയ്യണമെന്നും പ്രസംഗങ്ങളിലും പ്രബന്ധങ്ങളിലും ഒതുങ്ങുന്ന അവസ്ഥയിൽ നിന്നും ഒരു മേശയിലെ പങ്കാളികളായി മാറുന്ന അവസ്ഥയിലേക്ക് എക്യുമെനിസം വളരണമെന്നും ശ്രേഷ്ഠ കാതോലിക്കാ ബാവ മറുപടി പ്രസംഗത്തിൽ പറഞ്ഞു. കീഴില്ലം നസ്രത്ത് മാർത്തോമാ ചർച്ച് ക്വയർ, മണ്ണൂർ സെൻറ് ജോർജ് യാക്കോബായ ചർച്ച് ക്വയർ എന്നിവർ ഗാനങ്ങൾ ആലപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; വൈദ്യുതിഭവന് മുന്നിൽ ഡിവെെഎഫ്ഐ പ്രതിഷേധം

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവെെഎഫ്ഐ. തിരുവനന്തപുരത്ത് വൈദ്യുതിഭവന്...

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...