ചെറുതോണി അണക്കെട്ട് പൂര്‍ണസുരക്ഷിതം ; പരിശോധന പൂര്‍ത്തിയാക്കി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ചെറുതോണി അണക്കെട്ടിലെ ഷട്ടര്‍ റോപ്പില്‍ ദ്രാവകം ഒഴിച്ച സംഭവത്തില്‍ റോപ്പിന് കേടുപാട് സംഭവിച്ചിട്ടില്ലെന്ന് ഡപ്യൂട്ടി ചീഫ് എന്‍ജീനിയര്‍ പിഎന്‍ ബിജു. ഇനി പരിശോധനകള്‍ നടത്തേണ്ടതില്ലെന്നും പോലീസിന് ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ചെറുതോണി അണക്കെട്ടില്‍ ഡാം സേഫ്റ്റി ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്.

വളരെ കൃത്യമായി ഒരോ പോയിന്റും പരിശോധിച്ചു. ഗേറ്റുകള്‍ എല്ലാം ഉയര്‍ത്തി. യാതൊരു പ്രശ്നവും പരിശോധനയില്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ദ്രാവകം ഒഴിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡാമില്‍ യുവാവ് അതിക്രമിച്ച് കയറിയതിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന. ജൂലൈ 22 നാണ് ഒറ്റപ്പാലം സ്വദേശിയായ യുവാവ് ഡാമില്‍ കയറിയത്. ഇയാള്‍ ഡാമിനോടനുബന്ധിച്ചുള്ള ഹൈമാസ്റ്റ് ലൈറ്റുകള്‍ ഉള്‍പ്പടെ പതിനൊന്ന് ഇടങ്ങളില്‍ താഴിട്ടുപൂട്ടുകയും ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...