അഭിഭാഷകനെ മര്‍ദ്ദിച്ച സംഭവo ; സിഐയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശം

For full experience, Download our mobile application:
Get it on Google Play

കൊല്ലം:  കൊല്ലത്ത് പ്രമുഖ അഭിഭാഷകനെ കസ്റ്റഡിയിലെടുത്തു ലോക്കപ്പില്‍ മര്‍ദ്ദച്ച സംഭവo സിഐയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശം. ഇത് സംബന്ധിച്ച്‌ പോലീസ് വകുപ്പില്‍ ധാരണയായി. മണ്‍റോണ്‍തുരുത്ത് സ്വദേശിയായ അഡ്വ. പനമ്പില്‍ എസ് ജയകുമാറിനാണ് മര്‍ദ്ദനമേറ്റത്. ഈ സംഭവത്തില്‍ കൊല്ലം ബാര്‍ അസോസിയേഷന്റെ പരാതിയില്‍ ഡി.ഐ.ജി. നിശാന്തിനി ഐപിഎസിന് അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. സിഐ അടക്കം നാല് ഉദ്യോഗസ്ഥരെയാണ് നടപടി വരിക.

എറണാകുളത്ത് ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയുടെ തുടര്‍ച്ചയായി ഇന്ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റില്‍ നിയമവകുപ്പ് മന്ത്രി ശ്രീ പി രാജീവിന്റെ ചേംബറില്‍ ഇത് സംബന്ധിച്ച്‌ ചര്‍ച്ച നടന്നു. ഈ ചര്‍ച്ചയില്‍ കുറ്റക്കാരായി അഭിഭാഷകര്‍ ആരോപിക്കുന്ന കരുനാഗപ്പള്ളി സിഐ ഗോപകുമാര്‍ അടക്കമുള്ള നാല് പോലീസ് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്യുന്നതാണെന്ന് മന്ത്രി ഉറപ്പ് നല്‍കി. ഇതിനെ തുടര്‍ന്ന് അഭിഭാഷകര്‍ നടത്തി വരുന്ന കോടതി ബഹിഷ്‌കരണം ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചു.

ഇന്ന് നടന്ന ചര്‍ച്ചയില്‍ ബാര്‍ കൗണ്‍സില്‍ മെമ്പര്‍മാരായ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ അഡ്വ. കെ .പി ജയചന്ദ്രന്‍, അഡ്വ. ജോസഫ് ജോണ്‍, അഡ്വ. ഇ. ഷാനവാസ് ഖാന്‍, അഡ്വ. പി.സജീവ് ബാബു, അഡ്വ. പി.സന്തോഷ് കുമാര്‍, അഡ്വ. നാഗരാജ് നാരായണന്‍, അഡ്വ. എസ് കെ പ്രമോദ്, അഡ്വ. ബി. എസ് ഷാജി എന്നിവരും കൊല്ലം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ഓച്ചിറ എന്‍. അനില്‍കുമാര്‍, ബോര്‍ഡ് മെമ്ബര്‍മാരായ അഡ്വ. മരുത്തരി നവാസ്, അഡ്വ. യെദു കൃഷ്ണന്‍ എന്നിവരും മറ്റ് ബോര്‍ഡ് അംഗങ്ങളും പങ്കെടുത്തു.

സെപ്റ്റംബര്‍ അഞ്ചിനായിരുന്നു പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ച സംഭവം. മദ്യപിച്ചു വാഹനമോടിച്ച്‌ ഗതാഗത തടസ്സമുണ്ടാക്കി എന്നാരോപിച്ചാണ് അഡ്വ. ജയകുമാറിനെ കരുനാഗപ്പള്ളി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ലോക്കപ്പിലിട്ട അഭിഭാഷകനെ മര്‍ദ്ദിക്കുകയും ചെയ്തു. തലയ്ക്ക് അടക്കം ക്രൂര മര്‍ദ്ദനം ഏറ്റ് ഗുരുതരമായി പരുക്കേറ്റ ജയകുമാര്‍ കൊല്ലത്ത് ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നിരുന്നു.

കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുമായി ബന്ധപ്പെട്ട പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്ന് അഡ്വ. ജയകുമാര്‍ ആരോപിച്ചത്. കൊല്ലം സബ് കോടതി പരിഗണിക്കുന്ന ഒരു കേസില്‍ ആരോപണ വിധേയനായ എസ് ഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആസൂത്രിതമായി മര്‍ദ്ദിച്ചെന്നായിരുന്നു ആരോപണം. മണല്‍ക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകനെയാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ഒട്ടേറെ കേസുകളില്‍ ആരോപണ വിധേയനാണ് ഈ ഉദ്യോഗസ്ഥനെന്ന് അഭിഭാഷകര്‍ ആരോപിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...