ഇസ്രയേൽ ആഭ്യന്തര യുദ്ധത്തിന്റെ വക്കിലെന്ന് മുന്നറിയിപ്പുമായി സിഐഎ

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ : സമീപകാലങ്ങളിലെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക പ്രതിസന്ധികൾ ഇസ്രായേലിനെ ആഭ്യന്തര സംഘർഷങ്ങളിലേക്കും വലിയ തകർച്ചയിലേക്കും തള്ളിവിട്ടേക്കുമെന്ന് യുഎസ് ഇന്റലിജൻസ് ഏജൻസിയായ സിഐഎയുടെ മുന്നറിയിപ്പ്. ഇസ്രായേലിന്‍റെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കുന്ന ആഭ്യന്തര ഭിന്നതകളെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ അമേരിക്കൻ അന്വേഷണാത്മക വാർത്താ മാധ്യമമായ ‘ഡ്രോപ്പ് സൈറ്റ് ന്യൂസ്’ ആണ് ആദ്യം പുറത്തുവിട്ടത്. ​രാജ്യത്തിനുള്ളിൽ അടുത്തകാലങ്ങളിലായി വർധിച്ചുവരുന്ന രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക പ്രതിസന്ധികൾ ഇസ്രായേലിനെ ഒരു ആഭ്യന്തര യുദ്ധത്തിലേക്കോ ഭരണകൂടത്തിന്റെ തകർച്ചയിലേക്കോ നയിച്ചേക്കാമെന്നാണ് സിഐഎയിലെ വിദഗ്ധർ തയ്യാറാക്കിയ ‘ആൾട്ടർനേറ്റീവ് അനാലിസിസ്’ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

പരമ്പരാഗത നിരീക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇസ്രായേലിന്റെ ആന്തരിക സുരക്ഷയെ ബാധിക്കുന്ന പല യഥാർത്ഥ പ്രശ്നങ്ങളെക്കുറിച്ചും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്. സൈനിക സേവനവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഇസ്രായേൽ സമൂഹത്തെ കീറിമുറിക്കുന്ന പ്രധാന വിഷയങ്ങളിലൊന്ന്. ഗസ്സയിലും ലെബനാനിലും മറ്റ് മേഖലകളിലുമായി നൂറുകണക്കിന് റിസർവ് സൈനികരെ യുദ്ധത്തിനായി രംഗത്തിറക്കുമ്പോഴും, അൾട്രാ ഓർത്തഡോക്സ് യഹൂദ വിഭാഗത്തെ നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. ഇത് സാധാരണക്കാരായ ഇസ്രായേലികൾക്കിടയിൽ കടുത്ത അമർഷത്തിനും പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.

​ഇതിന് പുറമെ അധിനിവേശ വെസ്റ്റ് ബാങ്കിലെ തീവ്ര ഇസ്രായേലി കുടിയേറ്റക്കാരുടെ അതിക്രമങ്ങളും രാജ്യത്ത് വലിയ ഭിന്നത സൃഷ്ടിക്കുന്നുണ്ട്. യുദ്ധമുഖത്ത് നിന്ന് മടങ്ങിയെത്തുന്ന സൈനികരുടെ മാനസികാരോഗ്യ തകർച്ചയും വലിയൊരു സാമൂഹിക പ്രതിസന്ധിയായി മാറിക്കഴിഞ്ഞു. തുടർച്ചയായ യുദ്ധങ്ങളും കടുത്ത സാമ്പത്തിക ഞെരുക്കവും ബിന്യമിൻ നെതന്യാഹുവിന്റെ സർക്കാരിന്റെ അധികാര നിലനിൽപ്പിനായുള്ള രാഷ്ട്രീയ നീക്കങ്ങളും ഇസ്രായേലിനെ കൂടുതൽ ദുർബലമാക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ​

വർധിച്ചുവരുന്ന ഈ ആന്തരിക വിള്ളലുകൾ ഏത് നിമിഷവും തുറന്ന ആഭ്യന്തര സംഘർഷത്തിലേക്ക് പൊട്ടിത്തെറിക്കാമെന്നാണ് രഹസ്യാന്വേഷണ ഏജൻസിയുടെ വിലയിരുത്തൽ. പുറത്തുനിന്നുള്ള ശത്രുക്കളെ നേരിടാൻ പാടുപെടുന്ന ഇസ്രായേൽ ഭരണകൂടം, സ്വന്തം രാജ്യത്തിനകത്തുതന്നെയുള്ള സാമൂഹിക സ്ഫോടകവസ്തുക്കളെ എങ്ങനെ പ്രതിരോധിക്കുമെന്ന ആശങ്കയാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകരും പങ്കുവെക്കുന്നത്.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനാധിപത്യ മൂല്യങ്ങളെ കശാപ്പ് ചെയ്യുന്നു ; രാഹുൽ ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റിനെതിരെ രൂക്ഷവിമർശനവുമായി ആഭ്യന്തരമന്ത്രി

0
ന്യൂഡൽഹി: തെരെഞ്ഞെടുപ്പ് കമ്മീഷനെ കാണണമെന്നാവശ്യപ്പെട്ട രാഹുല്‍ഗാന്ധിയെയും പ്രിയങ്കയെയും ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു...

പഞ്ചാബിലെ അമൃത്സറിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സന്ധുവിനെ വെടിവെച്ച് കൊന്നു

0
ന്യൂഡൽഹി: പഞ്ചാബിലെ അമൃത്സറിൽ ആക്ടിവിസ്റ്റും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സന്ധു എന്ന...

ഉത്തരേന്ത്യയെ വിറപ്പിച്ച് ഭൂചലനം ; ഉത്തരാഖണ്ഡിൽ റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തി

0
ന്യൂഡൽഹി: ഉത്തരേന്ത്യന്‍ സംസ്ഥനങ്ങളില്‍ വിവിധയിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡില്‍ 4.9...

​കൂടിക്കാഴ്ചയ്ക്കുള്ള അനുമതി മുൻകൂട്ടി തേടിയിരുന്നില്ല ; പ്രതിപക്ഷ എം പിമാരുടെ ആവശ്യത്തിന് വിശദീകരണവുമായി തെരഞ്ഞെടുപ്പ്...

0
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നേരിട്ട് കാണണമെന്ന പ്രതിപക്ഷ എം പിമാരുടെ...