പഞ്ചാബിലെ അമൃത്സറിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സന്ധുവിനെ വെടിവെച്ച് കൊന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: പഞ്ചാബിലെ അമൃത്സറിൽ ആക്ടിവിസ്റ്റും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സന്ധു എന്ന മധുസൂദനെ വെടിവെച്ച് കൊന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം. ബൈക്കിൽ എത്തിയ അക്രമികൾ സന്ധുവിന് നേരെ മൂന്നുതവണ വെടിവെക്കുകയായിരുന്നു.സ്വന്തം വാഹനം കാർ വാഷിങ് കേന്ദ്രത്തിൽ ഏൽപ്പിച്ച ശേഷം റോഡിൽ നിൽക്കുന്ന സമയത്താണ് സന്ധുവിനെ ബൈക്കിലെത്തിയ സംഘം വെടിവെച്ച് കൊലപ്പെടുത്തുന്നത്. മൂന്ന് തവണ സന്ധുവിനു നേരെ വെടിയുതിർത്ത അക്രമികൾ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. തുടർന്ന് സമീപത്ത് ഉണ്ടായിരുന്നവരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അക്രമത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

മേക്കപ്പ് ആർട്ടിസ്റ്റും എൽ ജി ബി ടി ക്യു വിഷയങ്ങളിൽ സോഷ്യൽ മീഡിയയിൽ സജീവമാണ് സന്ധു. മാസങ്ങൾക്ക് മുൻപ് സ്വവർഗ്ഗാനുരാഗം പഞ്ചാബി സംസ്കാരത്തിനും യുവാക്കൾക്കും ദോഷമാണെന്നും ഇത്തരമുള്ള പ്രവർത്തനം നിർത്തണമെന്നും ആവശ്യപ്പെട്ട ഒരു യുവാവുമായി സന്ധു വാക്ക് തർക്കത്തിൽ ഏർപ്പെട്ട സംഭവം വലിയ വിവാദമായിരുന്നു. സ്വയം പിന്മാറിയില്ലെങ്കിൽ ജീവൻ വരെ എടുക്കും എന്നായിരുന്നു യുവാവിന്റെ ഭീഷണി. ഭീഷണി സന്ദേശം എത്തി മാസങ്ങൾക്ക് ശേഷമാണ് സന്ധു കൊല്ലപ്പെടുന്നത്.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല എം.എൽ.എ അഡ്വ. വർഗീസ് മാമ്മന്റെ ‘കരുതൽ’ പദ്ധതിക്ക് തുടക്കം

0
തിരുവല്ല: തിരുവല്ല എം.എൽ.എ അഡ്വ. വർഗീസ് മാമ്മന്റെ ‘കരുതൽ’ പദ്ധതിയുടെ ഉദ്ഘാടനം...

ഉത്തര്‍പ്രദേശിൽ സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് നിർത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് അപകടം; നാല് പേർക്ക് ദാരുണാന്ത്യം

0
ലഖ്‌നൗ: സൈനികന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് നിര്‍ത്തിയിട്ട ട്രക്കിലിടിച്ച് ഉണ്ടായ അപകടത്തില്‍...

മരുന്ന് പ്രതിസന്ധിയെക്കുറിച്ചുള്ള പ്രചാരണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന; വിദേശ കമ്പനികളുടെ ഇടപെടൽ ആരോപിച്ചു കെ മുരളീധരൻ

0
കൊച്ചി: സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി വാർത്തകൾക്ക് പിന്നിൽ വിദേശ കമ്പനികളെന്ന്...

കന്റോണ്‍മെന്റ് സിഐ സതീഷിനും എസ്‌ഐ ഗോകുലിനുമെതിരെ നടപടി വേണം; ആഭ്യന്തര വകുപ്പിന് പത്താം തീയതി...

0
തിരുവനന്തപുരം: കന്റോണ്‍മെന്റ് സിഐ സതീഷ് കുമാറിനും എസ്‌ഐ ഗോകുല്‍ ഗോപനുമെതിരെ നടപടി...