കന്റോണ്‍മെന്റ് സിഐ സതീഷിനും എസ്‌ഐ ഗോകുലിനുമെതിരെ നടപടി വേണം; ആഭ്യന്തര വകുപ്പിന് പത്താം തീയതി വരെ സമയം നൽകും : പി എസ് സഞ്ജീവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കന്റോണ്‍മെന്റ് സിഐ സതീഷ് കുമാറിനും എസ്‌ഐ ഗോകുല്‍ ഗോപനുമെതിരെ നടപടി വേണമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. ആഭ്യന്തരവകുപ്പിന് പത്താം തീയതി വരെ സമയം നല്‍കും. നടപടി ഇല്ലെങ്കില്‍ സ്റ്റേഷന് മുന്നില്‍ അനിശ്ചിതകാല പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും സഞ്ജീവ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് ഇട്ട് നിമിഷനേരം കൊണ്ട് സിഐ സതീഷ് അത് ഡിലീറ്റ് ചെയ്തു. സ്‌ക്രീന്‍ഷോട്ട് എടുക്കും എന്നുപോലും അറിയാത്ത മണ്ടനാണ് സതീഷ് കുമാര്‍. അയാൾ ആര്‍എസ്എസ് പ്രചാരകനാണെന്നും സഞ്ജീവ് ആരോപിച്ചു.
നേരത്തേ കന്റോണ്‍മെന്റ് സിഐ സതീഷ് കുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്ത് സഞ്ജീവ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ അടപ്പക്കാരനാണ് സതീഷ് കുമാറെന്നും ഇയാളുടെ നേതൃത്വത്തിലാണ് ജില്ലാ സെക്രട്ടറി നന്ദന്റെ വീട്ടിലേക്ക് ഇന്ന് പൊലീസ് സംഘം എത്തിയതെന്നുമായിരുന്നു സഞ്ജീവ് പറഞ്ഞത്. ക്രമസമാധാനം നിലനിര്‍ത്തേണ്ട പൊലീസ് തന്നെ വെല്ലുവിളി നടത്തുന്ന സാഹചര്യമാണുള്ളത്. കോണ്‍ഗ്രസുകാര്‍ പറയുംപോലെ കാര്യങ്ങള്‍ ചെയ്ത് പോകാന്‍ ഇത് രഞ്ജി പണിക്കര്‍ സിനിമയല്ല. ഉത്തരവാദിത്വമില്ലാത്ത പൊലീസ്, നാട്ടില്‍ സമാധാനം സൃഷ്ടിക്കില്ല. അവര്‍ അതിനെ തകര്‍ക്കും. അതിന്റെ ഉദാഹരണമാണ് സിഐ സതീഷും എസ്‌ഐ ഗോകുലുമെന്നും സഞ്ജീവ് പറഞ്ഞിരുന്നു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഞ്ചാബിലെ അമൃത്സറിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സന്ധുവിനെ വെടിവെച്ച് കൊന്നു

0
ന്യൂഡൽഹി: പഞ്ചാബിലെ അമൃത്സറിൽ ആക്ടിവിസ്റ്റും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സന്ധു എന്ന...

തിരുവല്ല എം.എൽ.എ അഡ്വ. വർഗീസ് മാമ്മന്റെ ‘കരുതൽ’ പദ്ധതിക്ക് തുടക്കം

0
തിരുവല്ല: തിരുവല്ല എം.എൽ.എ അഡ്വ. വർഗീസ് മാമ്മന്റെ ‘കരുതൽ’ പദ്ധതിയുടെ ഉദ്ഘാടനം...

ഉത്തര്‍പ്രദേശിൽ സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് നിർത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് അപകടം; നാല് പേർക്ക് ദാരുണാന്ത്യം

0
ലഖ്‌നൗ: സൈനികന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് നിര്‍ത്തിയിട്ട ട്രക്കിലിടിച്ച് ഉണ്ടായ അപകടത്തില്‍...

മരുന്ന് പ്രതിസന്ധിയെക്കുറിച്ചുള്ള പ്രചാരണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന; വിദേശ കമ്പനികളുടെ ഇടപെടൽ ആരോപിച്ചു കെ മുരളീധരൻ

0
കൊച്ചി: സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി വാർത്തകൾക്ക് പിന്നിൽ വിദേശ കമ്പനികളെന്ന്...