സംസ്ഥാനത്ത് കാലാവസ്ഥ വീണ്ടും മാറുന്നു; ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. മന്നാർ കടലിടുക്കിനും സമീപ തെക്കൻ തമിഴ്നാട് തീരപ്രദേശങ്ങൾക്കും മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയുമാണ് മഴ കനക്കാൻ കാരണം. ഇതിന്റെ ഫലമായി ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മധ്യ കേരളത്തിലായിരിക്കും മഴ കൂടുതൽ ശക്തമാകുകയെന്നാണ് സൂചന. ഈ സാഹചര്യത്തിൽ വിവിധ ദിവസങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പിന്റെ ഭാഗമായി മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഞ്ഞ അലർട്ട്. നാളെ പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും, ഒക്ടോബർ 6 ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുമാണ് മഞ്ഞ അലർട്ട് ഉള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തിലാണ് മഞ്ഞ അലർട്ട് നൽകുന്നത്.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഞ്ചാബിലെ അമൃത്സറിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സന്ധുവിനെ വെടിവെച്ച് കൊന്നു

0
ന്യൂഡൽഹി: പഞ്ചാബിലെ അമൃത്സറിൽ ആക്ടിവിസ്റ്റും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സന്ധു എന്ന...

തിരുവല്ല എം.എൽ.എ അഡ്വ. വർഗീസ് മാമ്മന്റെ ‘കരുതൽ’ പദ്ധതിക്ക് തുടക്കം

0
തിരുവല്ല: തിരുവല്ല എം.എൽ.എ അഡ്വ. വർഗീസ് മാമ്മന്റെ ‘കരുതൽ’ പദ്ധതിയുടെ ഉദ്ഘാടനം...

ഉത്തര്‍പ്രദേശിൽ സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് നിർത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് അപകടം; നാല് പേർക്ക് ദാരുണാന്ത്യം

0
ലഖ്‌നൗ: സൈനികന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് നിര്‍ത്തിയിട്ട ട്രക്കിലിടിച്ച് ഉണ്ടായ അപകടത്തില്‍...

മരുന്ന് പ്രതിസന്ധിയെക്കുറിച്ചുള്ള പ്രചാരണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന; വിദേശ കമ്പനികളുടെ ഇടപെടൽ ആരോപിച്ചു കെ മുരളീധരൻ

0
കൊച്ചി: സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി വാർത്തകൾക്ക് പിന്നിൽ വിദേശ കമ്പനികളെന്ന്...