ഉത്തര്‍പ്രദേശിൽ സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് നിർത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് അപകടം; നാല് പേർക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ: സൈനികന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് നിര്‍ത്തിയിട്ട ട്രക്കിലിടിച്ച് ഉണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍നിന്ന് ഉത്തര്‍പ്രദേശിലെ ദിയോറിയയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം അന്തരിച്ച സുബേദാര്‍ മേജര്‍ സത്യവാന്റെ മൃതദേഹവും വഹിച്ചായിരുന്നു ആംബുലൻസ് യാത്ര. സൈനികന്റെ മകന്‍, സഹോദരന്‍, അനന്തരവന്‍, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ എട്ട് മണിയോടെ അയോധ്യ-സുല്‍ത്താന്‍പുര്‍ അതിര്‍ത്തിക്ക് സമീപമുള്ള ഹാലിയാപ്പുര്‍ മേഖലയിലാണ് അപകടമുണ്ടായത്.

സൈനികന്റെ മകന്‍ ഗൗരവ് സിങ് (28), സഹോദരന്‍ രാജന്‍ ചൗധരി (35), അനന്തരവന്‍ റാം സമുജ് സിങ് (40), ആംബുലന്‍സ് ഡ്രൈവര്‍ ജസ്പാല്‍ (30) എന്നിവരാണ് മരിച്ചത്. നിയന്ത്രണംവിട്ട ആംബുലന്‍സ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് പൂര്‍ണമായും തകര്‍ന്നു. ഗൗരവ് സിങും ഡ്രൈവര്‍ ജസ്പാലും സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രാജന്‍ ചൗധരി, റാം സമുജ് സിങ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മാറ്റിയിട്ടുണ്ട്. സൈനികന്റെ മൃതദേഹം തുടര്‍നടപടികൾ പൂര്‍ത്തിയാകും വരെ ഹാലിയാപുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഞ്ചാബിലെ അമൃത്സറിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സന്ധുവിനെ വെടിവെച്ച് കൊന്നു

0
ന്യൂഡൽഹി: പഞ്ചാബിലെ അമൃത്സറിൽ ആക്ടിവിസ്റ്റും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സന്ധു എന്ന...

തിരുവല്ല എം.എൽ.എ അഡ്വ. വർഗീസ് മാമ്മന്റെ ‘കരുതൽ’ പദ്ധതിക്ക് തുടക്കം

0
തിരുവല്ല: തിരുവല്ല എം.എൽ.എ അഡ്വ. വർഗീസ് മാമ്മന്റെ ‘കരുതൽ’ പദ്ധതിയുടെ ഉദ്ഘാടനം...

മരുന്ന് പ്രതിസന്ധിയെക്കുറിച്ചുള്ള പ്രചാരണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന; വിദേശ കമ്പനികളുടെ ഇടപെടൽ ആരോപിച്ചു കെ മുരളീധരൻ

0
കൊച്ചി: സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി വാർത്തകൾക്ക് പിന്നിൽ വിദേശ കമ്പനികളെന്ന്...

കന്റോണ്‍മെന്റ് സിഐ സതീഷിനും എസ്‌ഐ ഗോകുലിനുമെതിരെ നടപടി വേണം; ആഭ്യന്തര വകുപ്പിന് പത്താം തീയതി...

0
തിരുവനന്തപുരം: കന്റോണ്‍മെന്റ് സിഐ സതീഷ് കുമാറിനും എസ്‌ഐ ഗോകുല്‍ ഗോപനുമെതിരെ നടപടി...