സിനിമ ജൂനിയർ ആർട്ടിസ്റ്റ് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : സിനിമ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എംഡിഎംഎയുമായി പിടിയില്‍. സിനിമ സീരിയല്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ നഷീബാണ് എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് ഷാഡോ സംഘത്തിന്റെ പിടിയിലായത്. കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നഷീബിനെ അറസ്റ്റ് ചെയ്തത്.

1.2 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും ബൈക്കില്‍ കൊണ്ടുപോകുന്നതിന് ഇടയിലാണ് ഇയാള്‍ പിടിയിലായത്. എറണാകുളത്തെ ലഹരി മാഫിയകളില്‍ നിന്നാണ് എംഡിഎംഎ വാങ്ങിയിരുന്നത്. കൊല്ലത്തുള്ള വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും 0.5 ഗ്രാമിന് 2000 രൂപയ്ക്ക് വില്‍പ്പന നടത്തി വന്നിരുന്നത് എന്നും പ്രതി എക്‌സൈസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഓപ്പറേഷന്‍ സ്റ്റഫ് എന്ന് പേരിട്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായിരുന്നു തെരച്ചില്‍. ഇയാള്‍ക്ക് എംഡിഎംഎ നല്‍കിയവരെ കുറിച്ച്‌ വിശദമായി അന്വേഷിക്കുമെന്ന് എക്‌സൈസ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി

0
ന്യൂഡല്‍ഹി: പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി...

മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : പ്രതി പിടിയിൽ

0
പന്തളം : മധ്യവയ്സകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ്...

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...