എല്ലാ ജില്ലകളിലും കായിക പരിശീലന സൗകര്യങ്ങൾ ഒരുക്കും ; മന്ത്രി വി.അബ്ദുറഹ്‌മാൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിലെ എല്ലാ ജില്ലകളിലും കായിക പരിശീലനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്ന് കായികവകുപ്പ് മന്ത്രിവി.അബ്ദുറഹ്‌മാന്‍. ആനാവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്റ്റേഡിയം നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. യുവതലമുറയ്ക്ക് മികവുറ്റ പരിശീലന സൗകര്യമൊരുക്കി മികച്ച കായികതാരങ്ങളെ വാര്‍ത്തെടുക്കുന്നതിനും ജനങ്ങളുടെ കായിക ക്ഷമത ഉറപ്പുവരുത്തി ആരോഗ്യ സംരക്ഷണവും ജീവിതശൈലി രോഗങ്ങളുടെ നിയന്ത്രണവും ലക്ഷ്യമിട്ട് എല്ലാ നിയോജക മണ്ഡലങ്ങളിലും കളിസ്ഥലങ്ങള്‍ നിര്‍മിച്ചു വരികയാണ്.

ആദ്യ ഘട്ടമായാണ് പാറശ്ശാല നിയോജക മണ്ഡലത്തില്‍ 2019-20 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി ആനാവൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ സ്റ്റേഡിയം ഒരു കോടി രൂപ അടങ്കലില്‍ ആധുനിക രീതിയില്‍ നവീകരിക്കുന്നത്. സി കെ ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആര്‍. അമ്പിളി, ജില്ലാപഞ്ചായത്തംഗം വി.എസ് ബിനു, ബ്ലോക്ക് പഞ്ചായത്തംഗം ഒ.വസന്തകുമാരി, വിവിധ ജനപ്രതിനിധികള്‍, സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ ചീഫ് എഞ്ചിനീയര്‍ കൃഷ്ണന്‍, പ്രിന്‍സിപ്പാള്‍ സി.എ രാജി, തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാലിന്യമുക്ത ഓണാഘോഷം : പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി ജില്ലാ ശുചിത്വ മിഷന്‍

0
പത്തനംതിട്ട : ഹരിത ഓണം 2026 ന്‍റെ ഭാഗമായി മാലിന്യമുക്ത ഓണാഘോഷത്തിന്...

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഊഞ്ഞാലാടി ഓണം ആഘോഷിച്ച് ഇഡി ആക്രമണ കേസിലെ പ്രതികൾ

0
തിരുവനന്തപുരം: സ്റ്റേഷനിൽ ഒപ്പിടേണ്ട ദിവസം പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച്...

സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഭക്ഷ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം...

ഹരിത ഓണം 2026 : ലോഗോ പ്രകാശനം ചെയ്തു

0
പത്തനംതിട്ട : മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമായ ഓണാഘോഷം പ്രോത്സാഹിപ്പിക്കുന്നതിനായി ആവിഷ്കരിച്ച ‘ഹരിത...