കൊട്ടിക്കലാശത്തിന് സിനിമാറ്റിക് ഡാന്‍സ് ; വിദ്യാര്‍ത്ഥികളുടെ ആവശ്യം നിഷേധിച്ചതോടെ പ്രതിഷേധം – ഒടുവില്‍ പ്രിന്‍സിപ്പലിനെ ഉള്‍പ്പടെ പുറത്ത് വിടാതെ ഗേറ്റ് പൂട്ടി ഉപരോധം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : പള്ളിപ്പുറം എന്‍എസ്‌എസ് കോളേജ് താല്‍ക്കാലികമായി അടച്ചു. ആര്‍ട്‌സ് ദിനാഘോഷത്തില്‍ സിനിമാറ്റിക് ഡാന്‍സ് അനുവദിച്ചില്ലെന്ന ആരോപിച്ചുകൊണ്ടുള്ള വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് കോളേജ് താല്‍ക്കാലികമായി അടച്ചത്. എന്നാല്‍ സര്‍വകലാശാല പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്നും കോളേജ് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം നടന്ന ആര്‍ട്‌സ് ദിനാഘോഷത്തിന്റെ അവസാനമാണ് യൂണിയന്റെ നേതൃത്വത്തില്‍ സിനിമാറ്റിക് ഡാന്‍സ് സംഘടിപ്പിച്ചു. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയില്‍ സിനിമാറ്രിക് ഡാന്‍സ് ഇല്ലാത്തതിനാല്‍ അനുവാദം നല്‍കില്ലെന്നായിരുന്നു കോളേജ് അധികൃതരുടെ നിലപാട്. ഇതേ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. യൂണിയന് നേതൃത്വം നല്‍കുന്ന എസ്‌എഫ്‌ഐയും ഇതിനെ പിന്തുണയ്‌ക്കുകയായിരുന്നു.

കോളേജ് പ്രിന്‍സിപ്പലിനെ ഉള്‍പ്പെട പുറത്ത് വിടാതെ ഗേറ്റ് പൂട്ടി ഉപരോധിക്കുകയായിരുന്നു. തുടര്‍ന്ന് കോളേജ് അങ്കണത്തില്‍ സിനിമാറ്റിക് ഡാന്‍സ് കളിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍  പ്രതിഷേധിക്കുകയായിരുന്നു. വസ്ത്രധാരണത്തിലടക്കം അനാലശ്യ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതടക്കമുള്ള നടപടികള്‍ക്കെതിരെയാണ് പ്രതിഷേധം നടന്നതെന്ന് കോളേജ് യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍ പരിപാടി ഇനത്തില്‍ ഇല്ലാതിരുന്ന സിനിമാറ്റിക് ഡാന്‍സ് അനുവദിക്കാത്തതിനെ തുടര്‍ന്നാണ് ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയതെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...