സി​നി​മാ​റ്റോ​ഗ്ര​ഫി നി​യ​മ ഭേ​ദ​ഗ​തി ; സിനിമ ചോർത്തിയാൽ ഇനി മൂന്ന് വർഷം വരെ തടവ്

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ൽ​ഹി: സി​നി​മ ചോ​ർത്തിയാൽ മൂ​ന്നു മാ​സം മു​ത​ൽ മൂ​ന്നു വ​ർ​ഷം വ​രെ ത​ട​വും മൂ​ന്നു ല​ക്ഷം മു​ത​ൽ മൊ​ത്തം നി​ർ​മാ​ണ ചെ​ല​വി​ന്റെ അ​ഞ്ചു ശ​ത​മാ​നം വ​രെ പി​ഴ​യും വ്യ​വ​സ്ഥ ചെ​യ്തും സി​നി​മ​ക​ളു​ടെ ‘യു’ ‘​എ’ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളി​ൽ മാ​റ്റം വ​രു​ത്തി​യു​മു​ള്ള സി​നി​മാ​റ്റോ​ഗ്ര​ഫി ഭേ​ദ​ഗ​തി ബി​ൽ 2023 രാ​ജ്യ​സ​ഭ പാ​സാ​ക്കി. മ​ണി​പ്പൂ​ർ വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷം ന​ട​ത്തി​യ ഇ​റ​ങ്ങി​പ്പോ​ക്കി​നു ശേ​ഷ​മാ​ണ് സ​ഭ എ​തി​ർ​പ്പി​ല്ലാ​തെ ബി​ൽ പാ​സാ​ക്കി​യ​ത്. സി​നി​മ​ക​ളു​ടെ ഏ​തെ​ങ്കി​ലും ഭാ​ഗം അ​ന​ധി​കൃ​ത​മാ​യി ​റെ​ക്കോ​ഡ് ചെ​യ്യു​ന്ന​ത് ത​ട​യാ​ൻ 6 എ.​എ വ​കു​പ്പും അ​ത്ത​രം പ്ര​ദ​ർ​ശ​നം ത​ട​യാ​ൻ 6 എ.​ബി​ വ​കു​പ്പും സി​നി​മാ​റ്റോ​ഗ്ര​ഫി നി​യ​മ​ത്തി​ൽ പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഭേ​ദ​ഗ​തി.

ഈ ​വ​കു​പ്പു​ക​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് മൂ​ന്നു മാ​സം മു​ത​ൽ മൂ​ന്നു വ​ർ​ഷം വ​രെ ത​ട​വും മൂ​ന്നു ല​ക്ഷം രൂ​പ തൊ​ട്ട് സി​നി​മ​യു​ടെ മൊ​ത്തം നി​ർ​മാ​ണ​ച്ചെ​ല​വി​ന്റെ അ​ഞ്ചു ശ​ത​മാ​നം വ​രെ തു​ക പി​ഴ​യും ശി​ക്ഷ ല​ഭി​ക്കും. അ​നു​മ​തി ന​ൽ​കി​യ സി​നി​മ​ക​ൾ ത​ട​യാ​ൻ കേ​ന്ദ്ര​ത്തി​ന് സെ​ൻ​സ​ർ ബോ​ർ​ഡി​ന് ​മേ​ൽ അ​ധി​കാ​രം ന​ൽ​കി​യി​രു​ന്ന 1952ലെ ​സി​നി​മാ​റ്റോ​ഗ്ര​ഫി നി​യ​മ​ത്തി​ലെ 6(1) വ​കു​പ്പ് നീ​ക്കം ചെ​യ്താ​ണ് പു​തി​യ ബി​ൽ രാ​ജ്യ​സ​ഭ പാ​സാ​ക്കി​യ​ത്. 2000 ന​വം​ബ​റി​ൽ ശ​ങ്ക​ര​പ്പ കേ​സി​ൽ പു​റ​പ്പെ​ടു​വി​ച്ച വി​ധി​യി​ലൂ​ടെ സു​പ്രീം​കോ​ട​തി അ​സാ​ധു​വാ​ക്കി​യ വ​കു​പ്പാ​ണി​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...