കളമശേരിയില്‍ നാട്ടുകാരും സിനിമാ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം

For full experience, Download our mobile application:
Get it on Google Play

എറണാകുളം : കളമശ്ശേരിയില്‍ നാട്ടുകാരും സിനിമാ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. നടന്‍ ഷൈന്‍ ടോം ചാക്കോ മര്‍ദ്ദിച്ചെന്നാണ് പരാതി. നടന്റെ മര്‍ദ്ദനത്തില്‍ പരുക്കേറ്റ ഷമീര്‍ എന്നയാള്‍ ആശുപത്രിയില്‍. തല്ലുമാല എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഘര്‍ഷമുണ്ടായത്. നാട്ടുകാരാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. നിലവില്‍ സംഭവത്തെ കുറിച്ച്‌ പരാതിയെന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. കളമശ്ശേരി എച്ച്‌എംടി കോളനിയിലാണ് സിനിമയുടെ സെറ്റിട്ടിരിക്കുന്നത്. ഇവിടെ സിനിമ പ്രവര്‍ത്തകര്‍ മാലിന്യം തള്ളുന്നത് നാട്ടുകാര്‍ ചോദ്യം ചെയ്തത് സംഘര്‍ഷത്തിലേക്ക് വഴിതെളിക്കുകയായിരുന്നു.

ഇന്നലെ രാത്രിയാണ് ഒരു വാഹനത്തില്‍ മാലിന്യം കൊണ്ടുവന്ന് എച്ച്‌എംടി കോളനിയിലെ ജനവാസ മേഖലയില്‍ തള്ളിയത്. ഇത് നാട്ടുകാര്‍ ഇവിടെ വച്ച്‌ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ലോക്കേഷനിലേക്ക് സംഘടിച്ചെത്തിയ നാട്ടുകാരും സിനിമ പ്രവര്‍ത്തകരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാകുകയായിരുന്നു. ഇതിനിടയില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ഒരു നാട്ടുകാരനെ മര്‍ദ്ദിച്ചുവെന്നാണ് പരാതി. പരിക്കേറ്റ ഷെമീര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി

0
ന്യൂഡല്‍ഹി: പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി...

മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : പ്രതി പിടിയിൽ

0
പന്തളം : മധ്യവയ്സകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ്...

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...