തിരുവനന്തപുരം : കേരളീയം പരിപാടിയിൽ ആദിവാസി ജനവിഭാഗത്തെ പ്രദർശന വസ്തുവാക്കിയെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സംഘാടക സമിതി ചെയർമാൻ മന്ത്രി വി.ശിവൻകുട്ടി. ഫോൾക്‌ളോർ അക്കാദമിയുടെ സ്റ്റാളിൽ നടന്ന പ്രദർശനം ആദിവാസി വിഭാഗത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന് വേണ്ടിയാണ്. നൃത്തം ചെയ്യുന്നതിന് വേണ്ട വേഷം കെട്ടിയ ചിത്രങ്ങളാണ് പ്രചരിപ്പിക്കുന്നത്. ബോധപൂർവം അടിസ്ഥാന രഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു അതിനെ തള്ളുന്നുവെന്നും വി ശിവൻകുട്ടി വ്യക്തമാക്കി. ആദിവാസികളോട് ഏറ്റവും കൂറുള്ളത് ഈ സർക്കാരിനാണ് അവർക്ക് വേണ്ട സഹായവും പരിഗണനയും സർക്കാർ നൽകി വരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























