കഴക്കൂട്ടം : ട്രെയിനില്‍ നിന്ന് വീണ സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ മരിച്ചു. ഇന്നു പുലര്‍ച്ചെ 6.30ന് കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനിലായിരുന്നു അപകടം. എറണാകുളം ചെറായി മുനമ്പം ചക്കന്തറ വീട്ടില്‍ അജേഷ് (36) ആണ് മരിച്ചത്. തുമ്പ വിഎസ്എസ്സിയിലെ സുരക്ഷാ ജീവനക്കാരനായിരുന്നു. മാതാപിതാക്കളെ യാത്രയാക്കാന്‍ എത്തിയതായിരുന്നു അജേഷ്. ലഗേജുകള്‍ കയറ്റിയ ശേഷം നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്നും പുറത്തിങ്ങുമ്പോള് പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ട്രെയിനില്‍ നിന്ന് വീണ സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ മരിച്ചു
RECENT NEWS
Advertisment