ഡല്‍ഹി : അലിഗഡില്‍ പൗരത്വ പ്രക്ഷോഭത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കവെ ബിജെപി പ്രവര്‍ത്തകരുടെ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഫെബ്രുവരി 23ന് വെടിയേറ്റ താരിഖ് മുനവ്വര്‍ (22) ആണ് മരിച്ചത്. വെടിയുതിര്‍ത്ത സംഭവത്തില്‍ യുവമോര്‍ച്ചയുടെ മുന്‍ നേതാവ് വിനയ് വര്‍ഷ്നിയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കരളിലൂടെ വെടിയുണ്ട തുളച്ചുകയറിയ താരിഖ് ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച മുതല്‍ വെന്‍റിലേറ്ററില്‍ ആയിരുന്നു.
സുഷുമ്‌നാ നാഡിക്ക് പരിക്കേറ്റ താരിഖ് മുനവ്വര്‍ അരയ്ക്കുതാഴെ തളര്‍ന്ന നിലയിലായിരുന്നുവെന്ന് ജവഹര്‍ലാല്‍ നെഹ്റു ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് പറഞ്ഞു. മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.
താരിഖിന്റെ മരണ വിവരമറിഞ്ഞതോടെ ബാബ്രി മണ്ഡിയില്‍ കടകളടച്ചു,പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തില്‍ വിനയ്ക്കൊപ്പം ഉണ്ടായിരുന്ന മറ്റു രണ്ടുപേരെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.