മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ നടത്തുന്ന അപവാദ പ്രചരണത്തിനെതിരെ പ്രതിഷേധം രേഖപെടുത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : മുഖ്യമന്ത്രിക്കെതിരെ നടന്ന അതിക്രമത്തിലും കോൺഗ്രസ്, ആർ എസ് എസ് മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ നടത്തുന്ന അപവാദ പ്രചരണത്തിനുമെതിരെ ഹെഡ് ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) കോന്നി ഏരിയ സമ്മേളനം ശക്തമായ പ്രതിഷേധം രേഖപെടുത്തി. കോന്നി വി ആർ ശിവരാജൻ സ്മാരക മന്ദിരത്തിൽ നടന്ന സമ്മേളനം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് പി ജി പുഷ്പരാജൻ അധ്യക്ഷനായി.

സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ, ഏരിയ സെക്രട്ടറി ശ്യാംലാൽ എന്നിവർ സംസാരിച്ചു. യൂണിയൻ ഏരിയ സെക്രട്ടറി എം എസ് ഗോപിനാഥൻ സ്വാഗതവും ജി ദിലീപ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി പി ജി പുഷ്പരാജൻ (പ്രസിഡൻ്റ്), എം എസ് ഗോപിനാഥൻ (സെക്രട്ടറി), എൻ കെ ജയപ്രകാശ് (ട്രഷറർ), ആർ മോഹനൻ നായർ, എം എം ശശികുമാർ ,ജി ദിലീപ് (വൈസ് പ്രസിഡൻ്റ്) ഷാജഹാൻ, റോജി ബേബി, ബി ദീദു (ജോയിൻ്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് വൻ ലഹരിവേട്ട ; ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ...

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...

വന്ദേമാതരം വിവാദം : പ്രധാനമന്ത്രി പറഞ്ഞത് തങ്ങളേക്കുറിച്ചാണെന്ന് തോന്നുന്നവരൊക്കെ ദിമാഗി നക്‌സലുകളാകാം ; കിരൺ...

0
ന്യൂഡൽഹി : വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ...