കോന്നിയിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി നഗരത്തിലും കോന്നിയുടെ മലയോര മേഖലകളിലും തെരുവ് നായ ശല്യം രൂക്ഷമാകുന്നു. നഗരത്തിലെ പൊതു നിരത്തുകൾ, കെ എസ് ആർ ടി സി ഓപ്പറേറ്റിംഗ് സ്റ്റേഷൻ, കോന്നി നാരായണപുരം ചന്ത, ചൈന മുക്ക് തുടങ്ങി പലയിടങ്ങളിലും തെരുവ്‌ നായ ശല്യം വർധിക്കുന്നുണ്ട്. പൊതു നിരത്തുകളിൽ ഇറങ്ങുന്ന നായകൾ ഇരുചക്ര വാഹനങ്ങളുടെ പുറകെ ഓടുന്നതും ഇത്തരത്തിൽ അപകടം സംഭവിക്കുന്നതും പതിവാണ്. മുൻപ് പല തവണ കോന്നിയുടെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾക്കും വളർത്ത് മൃഗങ്ങൾക്കും നായയുടെ കടി ഏറ്റിട്ടുണ്ട്.

നഗരത്തിൽ പലയിടത്തും നായകുട്ടികളെ ചാക്കിൽ കെട്ടി ഉപേക്ഷിക്കുന്ന സംഭവങ്ങളും ഉണ്ടാക്കുന്നുണ്ട്. ആളുകൾ വലിച്ചെറിയുന്ന മത്സ്യ മാംസ അവശിഷ്ടങ്ങളും നായകൾ വളരുന്നതിന് സാഹചര്യം ഒരുക്കുന്നുണ്ട്. തണ്ണിത്തോട് പഞ്ചായത്തിലെ എലിമുള്ളുംപ്ലാക്കൽ പ്രദേശത്തും നായകളുടെ ശല്യം കൂടുതലാണ്. എലിമുള്ളുംപ്ലാക്കൽ ഐ എച്ച് ആർ ഡി കോളേജിന്റെ പ്രവർത്തനം ആരംഭിക്കാത്ത കെട്ടിടത്തിന്റെ സമീപം ആണ് നായ്ക്കളുടെ പ്രധാന താവളം. തണ്ണിതോട്, തേക്കുതോട്, മണ്ണീറ തുടങ്ങി നിരവധി പ്രദേശങ്ങളിൽ തെരുവ് നായ ശല്യം വർധിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപതാകയെ അനാദരിച്ച് ബിജെപി പ്രവര്‍ത്തകര്‍ ; കേസെടുത്ത് ബാലരാമപുരം പോലീസ്

0
തിരുവനന്തപുരം: ബാലരാമപുരത്ത് ദേശീയ പതാകയെ അനാദരിച്ചതിന് ബിജെപി പ്രവർത്തർക്കെതിരെ കേസ്. ബിജെപി...

ഡൽഹി മദ്യനയക്കേസ് : കെജ്‌രിവാളിനെ വെറുതേവിട്ടതിനെതിരായ സി.ബി.ഐ. ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
ന്യൂഡൽഹി : മദ്യനയക്കേസിൽ, ആം ആദ്മി പാർട്ടി നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ,...

റവന്യൂ സേവനങ്ങൾക്ക് സമഗ്ര ഡിജിറ്റൽ സംവിധാനം ; സാങ്കേതികമാറ്റത്തിന് 20 കോടി

0
കോട്ടയം : റവന്യൂ ഭരണസംവിധാനത്തിൽ വൻ സാങ്കേതികമാറ്റത്തിന് വഴിയൊരുങ്ങുന്നു. ഭൂമിയുമായി ബന്ധപ്പെട്ട...

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും കേരളത്തിലെത്തിക്കാൻ അനുവദിക്കില്ല : ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം : ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...