കോവിഡ് 19 : ജാഗ്രതാ നിര്‍ദ്ദേശം ലംഘിച്ച് നടത്തിയ സിഐടിയു യോഗം കലക്ടര്‍ നിര്‍ത്തിവെപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : കോവിഡ് 19 ജാഗ്രത നിര്‍ദ്ദേശം ലംഘിച്ച് സിഐടിയു യോഗം. തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടന്ന യോഗത്തില്‍ നൂറിലധികം പേര്‍ പങ്കെടുത്തു. മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് യോഗം നടത്തിയതെന്ന് സിഐടിയു ജില്ലാ നേതൃത്വം വിശദീകരിച്ചു. എന്നാല്‍ കലക്ടറുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് യോഗം നിര്‍ത്തിവെച്ചു.

ആളുകള്‍ കൂട്ടം ചേരുന്ന പരിപാടികള്‍ ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം നിലനില്‍ക്കെയായിരുന്നു സിഐടിയു യോഗം. സിഐടിയു തൃശ്ശൂര്‍ ജില്ലാ ജനറല്‍ കൗണ്‍സില്‍ യോഗമാണ് സാഹിത്യ അക്കാദമി ഹാളില്‍ നടന്നിരുന്നത്. നൂറിലധികം ആളുകള്‍ യോഗത്തിന്റെ ഭാഗമായി. സാനിറ്റൈസര്‍ ഉള്‍പ്പെടുയുള്ള എല്ലാ മുന്‍ കരുതലുകളും സ്വീകരിച്ചാണ് പരിപാടി നടത്തുന്നതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ യോഗം നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് സിഐടിയു യോഗം നിര്‍ത്തിയത്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് യോഗം നടത്തരുതെന്ന് നേരത്തെ നേതാക്കളോട് നിര്‍ദ്ദേശിച്ചിരുന്നതായി ജില്ലാ കലക്ടര്‍ എസ് ഷാനവാസ് പറഞ്ഞു. അക്കാദമി ഹാള്‍ പൂട്ടിയിടാന്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. ജാഗ്രത പാലിക്കേണ്ടേത് എല്ലാവരുടെയും കടമയാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ‌

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ട നഗരത്തില്‍ പെരുമ്പാമ്പ് തെരുവ് നായയെ വിഴുങ്ങി

0
പത്തനംതിട്ട : പത്തനംതിട്ട നഗര മധ്യത്തില്‍ പെരുമ്പാമ്പ് തെരുവ് നായയെ വിഴുങ്ങി. നഗരത്തില്‍...

ഹിന്ദു ഐക്യവേദി നേതാക്കളെ കണ്ടതിൽ മുഖ്യമന്ത്രിയുടെ വിശദീകരണം

0
തിരുവനന്തപുരം : ഹിന്ദു ഐക്യവേദി നേതാക്കളെ കണ്ടത് രഹസ്യമായല്ലെന്ന് മുഖ്യമന്ത്രി വി...

ഇ20 പെട്രോൾ വിവാദം : ഗഡ്കരിയെ അപകീർത്തിപ്പെടുത്തി ; 4 യൂട്യൂബർമാർക്കെതിരെ കേസ്

0
നാഗ്പൂർ : എഥനോൾ (E20) ഇന്ധന ഉപയോഗവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ...

ലൈംഗികപീഡനക്കേസ് ; എഴുത്തുകാരിക്ക് 47 കോടി രൂപ നഷ്ടപരിഹാരം നൽകി ട്രംപ്

0
ന്യൂയോർക്ക് : ലൈംഗികപീഡനക്കേസിൽ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രശസ്ത എഴുത്തുകാരി...