രാജ്യത്ത് കോർപ്പറേറ്റുകളെ സംരക്ഷിക്കാൻ അധികാരവർഗം തൊഴിലാളി വിരുദ്ധ നയങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്ന് സി.ഐ.ടി.യു

For full experience, Download our mobile application:
Get it on Google Play

റാന്നി: രാജ്യത്ത് കോർപ്പറേറ്റുകളെ സംരക്ഷിക്കാൻ അധികാരവർഗം തൊഴിലാളി വിരുദ്ധ നയങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്ന് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് രാജു എബ്രഹാം എക്സ് എം.എല്‍.എ പറഞ്ഞു. ഇടതു തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ മെയ്ദിനത്തോടനുബന്ധിച്ച് റാന്നിയിൽ നടത്തിയ സംയുക്ത റാലിക്ക് ശേഷം നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോർപ്പറേറ്റുകൾക്ക് തൊഴിൽ നിയമങ്ങളിൽ പല ഇളവുകൾ നൽകുമ്പോഴും തൊഴിലാളികളുടെ അവകാശങ്ങൾ പലപ്പോഴും അവഗണിക്കുകയാണ്. ഇക്കൂട്ടരുടെ പ്രധാന ആവശ്യം തൊഴിലാളികളുടെ പണിമുടക്ക് നിരോധിക്കണമെന്നാണ്. തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടാനും അവകാശപ്പെട്ട കൂലി നൽകാതിരിക്കാനുമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എ.ഐ.ടി.യു.സി റാന്നി മണ്ഡലം സെക്രട്ടറി എം.വി പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു സംസ്ഥാന കമ്മറ്റിയംഗം പി.ആര്‍ പ്രസാദ്, എ.ഐ.ടി.യു.സി ജില്ലാ ജോയിന്‍റ് സെക്രട്ടറി കെ.സതീഷ്, സി.പി.ഐ മണ്ഡലം സെക്രട്ടറി ജോജോ കോവൂര്‍, സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.കെ സുരേന്ദ്രന്‍, കെ.ടി.യു.സി ജില്ലാ പ്രസിഡന്‍റ് ബോബി കാക്കാനപ്പള്ളില്‍, സന്തോഷ് കെ.ചാണ്ടി, അനീഷ് ചുങ്കപ്പാറ, മാത്യു അലക്സ്, വി.കെ സണ്ണി, എസ്. ആര്‍ സന്തോഷ് കുമാര്‍ എന്നിവർ പ്രസംഗിച്ചു. റാന്നി കോളേജ് റോഡില്‍ നിന്ന് ഇട്ടിയപ്പാറയിലേയ്ക്ക് നൂറ് കണക്കിന് തൊഴിലാളികൾ പങ്കെടുത്ത മെയ്ദിന റാലിയും സമ്മേളനത്തിന്‍റെ ഭാഗമായി നടന്നു. റാലിക്ക് വി.ടി ലാലച്ചന്‍, ആര്‍ സുരേഷ്, സുരേഷ് അമ്പാട്ട്, ജോര്‍ജ് മാത്യു, അജയന്‍ എസ്.പണിക്കര്‍, അനില്‍ അത്തിക്കയം, ജെയിംസ് ജോണ്‍, പി.പി സോമന്‍, നവാസ് ഖാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുതിയതായി ഉദ്ഘാടനം ചെയ്ത എക്‌സ്‌പ്രസ്‌വേ പിക്‌നിക്ക് ‌സ്‌പോട്ടാക്കി മാറ്റി കുടുബം

0
ജയ്‌പൂർ: രാജസ്ഥാനിൽ പുതുതായി ഉദ്ഘാടനം ചെയ്ത എക്സ്പ്രസ്‌വേ പിക്‌നിക് സ്ഥലമാക്കി...

അൽ മിൻഹാദ് വ്യോമതാവളത്തിന് നേരെ മിസൈലാക്രമണം ഉണ്ടായെന്ന് പ്രചാരണം ; വാർത്തകൾ തള്ളി യുഎഇ

0
അബുദാബി : യുഎഇയിലെ അൽ മിൻഹാദ് വ്യോമതാവളത്തിന് നേരെ മിസൈലാക്രമണം ഉണ്ടായെന്ന...

ജോസഫ് വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തികാട്ടിയുള്ള പ്രചാരണം ; കോണ്‍ഗ്രസിൽ അതൃപ്തി

0
ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി...

കോട്ടയം പൂവത്തിളപ്പിലെ വീട്ടിൽ വൻ കവർച്ച

0
കോട്ടയം: കോട്ടയം പള്ളിക്കത്തോട് പൂവത്തിളപ്പിലെ വീട്ടിൽ വൻ കവർച്ച. വീട്ടുകാരാരും...