തോട്ടിൽ നിന്നും മീൻപിടിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് സിഐടിയു തൊഴിലാളി മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തോട്ടിൽ നിന്നും മീൻപിടിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് സിഐടിയു തൊഴിലാളി മരിച്ചു. പാലോട് – കുറുന്താളി വടക്കേവിള ഷൈജുഭവനിൽ ഷൈജു (38) ആണ് മരിച്ചത്. പ്ലാവറയിലെ ഹെഡ് ലോഡ് തൊഴിലാളിയാണ് മരിച്ച ഷൈജു. ഇന്ന് വൈകുന്നേരം നാലു മണിയോടെയാണ് അപകടം ഉണ്ടായത്. 2 സുഹൃത്തുകൾക്കൊപ്പമാണ് ഷൈജു തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയത്. തോടിനു സമീപം നിന്ന തെങ്ങ് കാറ്റിൽ വീണുപോകാതിരിക്കാനായി കെട്ടിയ കമ്പി തോടിന് എതിർവശത്തുള്ള മറ്റൊരു മരവുമായി ബന്ധിപ്പിച്ചിരുന്നു.

ഈ കമ്പി ദ്രവിച്ച് പൊട്ടി വൈദ്യുതകമ്പിക്ക് മുകളിൽ കൂടി തോട്ടിലേക്ക് വീണു കിടക്കുകയായിരുന്നു. ഈ കമ്പിയിൽ വൈദ്യുതി ഉണ്ടെന്നറിയാതെ മീൻ പിടിക്കാനെത്തിയ ഷൈജുവിന് ഷോക്കേൽക്കുകയായിരുന്നു. സംഭവ സ്ഥലത്തു വെച്ച് തന്നെ ഷൈജു മരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...