നഗരത്തിലെ മലിനീകരണം കുറയ്ക്കാന്‍ പുതിയ നിയമം കൊണ്ടുവരുമെന്ന്​ കേന്ദ്രസര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: നഗരത്തിലെ മലിനീകരണം കുറയ്ക്കാന്‍ പുതിയ നിയമം കൊണ്ടുവരുമെന്ന്​ കേന്ദ്രസര്‍ക്കാര്‍. നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ നിയമത്തി​ന്റെ ഡ്രാഫ്​റ്റ്​ കോടതിയില്‍ സമര്‍പ്പിക്കുമെന്ന്​ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. കേന്ദ്രസര്‍ക്കാറിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലെ മലിനീകരണത്തിന്​ കാരണമാവുന്ന പഞ്ചാബിലേയും ഹരിയാനയിലേയും വൈക്കോല്‍ കത്തിക്കുന്നത്​ പരിശോധിക്കാന്‍ നിയോഗിച്ച കമ്മീഷനെ സുപ്രീംകോടതി പിന്‍വലിച്ചു.

വൈക്കോല്‍ കത്തിക്കുന്നത്​ പരിശോധിക്കാന്‍ വിരമിച്ച ജഡ്​ജ്​ ജസ്​റ്റിസ്​ മദന്‍.ബി.ലോകൂറിനെ അധ്യക്ഷനാക്കി ഏകാംഗ കമ്മീഷനെ സുപ്രീംകോടതി നിയോഗിച്ചിരുന്നു. പഞ്ചാബ്​, ഹരിയാന, യു.പി എന്നിവടങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നുണ്ടോയെന്നത്​ നിരീക്ഷിക്കാനായിരുന്നു കമ്മീഷന്‍.

വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ നടപടിയെ ചീഫ്​ ജസ്​റ്റിസ്​ എസ്​.എ ബോബ്​ഡേ സ്വാഗതം ചെയ്​തു. ഇതാണ്​ സര്‍ക്കാറെടുക്കേണ്ട ശരിയായ നടപടിയെന്നും അ​ദ്ദേഹം നിരീക്ഷിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...