മറയൂരില്‍ യുവാവിന്റെ ആക്രമണത്തിനിരയായ സിവില്‍ പോലീസ് ഓഫീസര്‍ അജീഷ് പോളിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: മറയൂരില്‍ യുവാവിന്റെ ആക്രമണത്തിനിരയായ സിവില്‍ പോലീസ് ഓഫീസര്‍ അജീഷ് പോളിന്റെ  ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. ഈ മാസം ഒന്നാം തീയതിയാണ് ജോലിക്കിടെ അജീഷ് പോള്‍ മര്‍ദ്ദനത്തിനിരയായത്. ഗുരുതരാവസ്ഥയില്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇദ്ദേഹം. ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണം എന്ന് പോലീസ് സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി.

കാന്തല്ലൂര്‍ പഞ്ചായത്തിലെ കോവില്‍ക്കടവ് ടൗണില്‍ ചൊവ്വാഴ്ച രാവിലെ 10.10-നായിരുന്നു സംഭവം. മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത പോലീസുദ്യോഗസ്ഥരെ യുവാവ് കല്ലുകൊണ്ട് തലയ്ക്കിടിച്ച്‌ പരിക്കേല്പിക്കുകയായിരുന്നു. മറയൂര്‍ സി.ഐ. ജി.എസ്.രതീഷ് (40), സിവില്‍ പോലീസ് ഓഫീസര്‍ അജീഷ് പോള്‍ (38) എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. ഇവരെ ആക്രമിച്ച കാന്തല്ലൂര്‍ കോവില്‍ക്കടവ് സ്വദേശി സുലൈമാനെ (26) പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...