Saturday, May 4, 2024 6:42 pm

പൗ​ര​ത്വ പ്ര​ക്ഷോ​ഭം; പ്രതികളുടെ പ​ടം വെ​ച്ചുള്ള​ പോ​സ്​​റ്റ​റു​ക​ള്‍ സ്ഥാപിച്ചത് നിയമവിരുദ്ധമെന്ന്​ സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

അ​ല​ഹ​ബാ​ദ്​: പൗ​ര​ത്വ ഭേ​ദ​ഗ​തി വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ല്‍ പ​​ങ്കെ​ടു​ത്ത​വ​രു​ടെ പ​ടം വെ​ച്ചുള്ള​ പോ​സ്​​റ്റ​റു​ക​ള്‍ പൊതുനിരത്തില്‍ വെച്ച ഉത്തര്‍പ്രദേശ്​ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌​ സുപ്രീംകോടതി. അറസ്​റ്റിലായവരുടെ ചിത്രവും വിലാസവും ഉള്‍പ്പെടുത്തി പരസ്യപ്പലകകള്‍ സ്ഥാപിച്ചത്​ നിയമവിരുദ്ധ നടപടിയാണ്. ഏതു നിയമത്തി​​​​ന്‍റെ അടിസ്ഥാനത്തിലാണ്​ പരസ്യപ്പലകകള്‍ സ്ഥാപിച്ചത്​. സംസ്ഥാന സര്‍ക്കാരി​​​​ന്‍റെ ഈ നടപടിയെ നിയമപരമായി ന്യായീകരിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കേസെടുക്കുകയാണ്​ വേണ്ടതെന്നും അതിനപ്പുറമുള്ള പ്രതികാര നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക്​ അധികാരമില്ലെന്നും ജസ്​റ്റിസ്​ യു.യു ലളിത്​ ചൂണ്ടിക്കാട്ടി. അറസ്​റ്റിലായവരുടെ ചിത്രമുള്ള പോസ്​റ്ററുകള്‍ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന്​ അ​ല​ഹ​ബാ​ദ്​ ഹൈ​കോ​ട​തി ഉത്തരവിട്ടിരുന്നു, ഇതിനെതിരെയാണ്​ യോഗി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്​. പോസ്​റ്ററുകള്‍ സ്ഥാപിച്ച സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി അ​നാ​വ​ശ്യ​വും വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ​ത ഹ​നി​ക്കു​ന്ന​തു​മാ​ണെ​ന്നും​ ഹൈ​കോ​ട​തി നി​രീ​ക്ഷി​ച്ചിരുന്നു.

ല​ഖ്​​നൌ ന​ഗ​ര​ത്തി​​​​​​​​ന്‍റെ തി​ര​ക്കേ​റി​യ ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​രി​ച്ചു​പോ​യ പ്ര​തി അ​ട​ക്ക​മു​ള്ള​വ​രു​ടെ ചി​ത്ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​ സ​ര്‍​ക്കാ​ര്‍ പ​ര​സ്യ​ബോ​ര്‍​ഡ്​ സ്ഥാ​പി​ച്ച​ത്. പൊ​തു​പ്ര​വ​ര്‍​ത്ത​ക​ സ​ദ​ഫ്​ ജാ​ഫ​ര്‍, അ​ഭി​ഭാ​ഷ​ക​ന്‍ മു​ഹ​മ്മ​ദ്​ ശു​ഹൈ​ബ്, അ​ഭി​നേ​താ​വ്​ ദീ​പ​ക്​ ക​ബീ​ര്‍, മു​ന്‍ ഐ.​പി.​എ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ന്‍ എ​സ്.​ആ​ര്‍. ധാ​രാ​പു​രി എ​ന്നി​വ​ര​ട​ക്ക​മു​ള്ള​വ​രു​ടെ ചി​ത്ര​ങ്ങ​ളാ​ണ്​ സ്​​ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​വ​ര്‍ നേ​ര​ത്തേ പി​ടി​യി​ലാ​വു​ക​യും ജാ​മ്യ​ത്തി​ലി​റ​ങ്ങു​ക​യും ചെ​യ്​​ത​വ​രാ​ണ്. പ്ര​തി​ക​ളു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്കു​പു​റ​മെ നാ​ശ​ന​ഷ്​​ട​ങ്ങ​ളു​ടെ ന​ഷ്​​ട​പ​രി​ഹാ​രം ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടു​മെ​ന്ന ഭീ​ഷ​ണി​യും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​വ​രി​ല്‍ മി​ക്ക​വ​ര്‍​ക്കും ഇ​ത്​ സം​ബ​ന്ധി​ച്ച നോ​ട്ടീ​സ്​ ന​ല്‍​കി​യി​ട്ടു​മു​ണ്ട്.

മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​​​​​​​​​​ന്‍റെ അ​റി​വോ​ടെ​യാ​ണ്​ പ​ര​സ്യ​പ്പ​ല​ക സ്​​ഥാ​പി​ച്ച​തെ​ന്ന്​ ഉ​ദ്യോ​ഗ​സ്​​​ഥ​ര്‍ പ​റ​ഞ്ഞു​വെ​ന്ന്​ വാ​ര്‍​ത്ത ഏ​ജ​ന്‍​സി​ക​ള്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​തിരു​ന്നു. നി​യ​മം പാ​ലി​ച്ചും പൊ​തു​ജ​ന താ​ല്‍​പ​ര്യം മു​ന്‍​നി​ര്‍​ത്തി​യു​മാ​ണ്​ സ്​​ഥാ​പി​ച്ച​തെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി ര​ണ്ടു​ പേ​ജ്​ വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പ്​ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ല്‍ ​നി​ന്നെ​ന്ന പേ​രി​ല്‍​ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. പ്ര​ക്ഷോ​ഭ​ക​ര്‍​ക്കെ​തി​രെ പ്ര​തി​കാ​ര ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും സ്വ​ത്ത്​ ക​ണ്ടു​കെ​ട്ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​​​​​​​​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ബോ​ര്‍​ഡു​ക​ള്‍ സ്​​ഥാ​പി​ച്ച​തെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ല്‍.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഉഷ്ണതരംഗസാധ്യത ; തൊഴിൽ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകമെന്ന് ലേബർ കമ്മീഷണർ

0
തിരുവനന്തപുരം : ഉഷ്ണതരംഗസാധ്യതയെത്തുടർന്ന് ഏർപ്പെടുത്തിയ തൊഴിൽ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകം....

റാന്നി ബാറിലെ സംഘർഷം ; രണ്ടുപേർ പിടിയിൽ

0
റാന്നി: ബാറിൽ വെച്ചുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുപറിക്കുകയും മൂക്കുപൊത്തിപിടിച്ച് ശ്വാസമെടുക്കാൻ...

ലൈംഗികാരോപണം മമത ബാനര്‍ജിയുടെ വില കുറഞ്ഞ രാഷ്ട്രീയനീക്കം: ബംഗാൾ ഗവർണർ

0
ബംഗാൾ :തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ നാടകമെന്ന് ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് ....

ഡോ. എം. എസ്. സുനിൽ പണിതു നൽകുന്ന 306 -മത് സ്നേഹഭവനo

0
കരുവാറ്റ : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ സുരക്ഷിതമല്ലാത്ത...