സിവിൽ സർവ്വീസ് സംരക്ഷണ യാത്ര ; തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പത്തനംതിട്ട ജില്ലയിൽ പര്യടനം നടത്തും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പെൻഷൻ നമ്മുടെ അവകാശം, സിവിൽ സർവ്വീസ് നാടിന് അനിവാര്യം, അഴിമതി നാടിന് ആപത്ത് എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ നവംബർ ഒന്നിന് കാസർഗോഡ് നിന്നാരംഭിച്ച് ഡിസംബർ ഏഴിന് തിരുവനന്തപുരത്ത് സമാപിക്കുന്ന “സിവിൽ സർവ്വീസ് സംരക്ഷണ യാത്ര” തിങ്കൾ, ചൊവ്വ (നവംബർ 27,28) ദിവസങ്ങളിൽ പത്തനംതിട്ട ജില്ലയിൽ പര്യടനം നടത്തും. കോർപ്പറേറ്റ് അജണ്ടയായ പങ്കാളിത്ത പെൻഷൻ പദ്ധതി ഇടതുപക്ഷ നയങ്ങൾക്ക് ചേർന്നതല്ലെന്ന നിലപാടും സർക്കാർ പുറത്തുവിടാൻ തയ്യാറാകാതിരുന്ന പുന:പരിശോധന കമ്മിറ്റി റിപ്പോർട്ടും ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗലിന്റെ നിയമപ്പോരാട്ടത്തിലൂടെ പുറത്ത് കൊണ്ടുവരാനായതും ജോയിന്റ് കൗൺസിൽ പ്രക്ഷോഭത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നതായി മാറി.

ജോയിന്റ് കൗൺസിൽ ചെയർമാൻ കെ. ഷാനവാസ് ഖാൻ, ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ എന്നിവർ ക്യാപ്റ്റൻ മാരും, വൈസ് ചെയർമാൻമാരായ കെ. മുകുന്ദൻ, എം.എസ് സുഗൈതകുമാരി എന്നിവർ വൈസ് ക്യാപ്റ്റൻമാരും ട്രഷറർ കെ.പി ഗോപകുമാർ ജാഥ മാനേജരുമായ കാൽനട ജാഥ തിങ്കളാഴ്ച പത്തനംതിട്ട കളക്ടറേറ്റ് ജംഗ്ഷൻ മുതൽ കോന്നി ടൗൺ വരെയും ചൊവ്വാഴ്ച പന്തളം ജംഗ്ഷൻ മുതൽ അടൂർ ജംഗ്ഷൻ വരെയുമാണ് പര്യടനം നടത്തുക. കാൽനട ജാഥയുടെ പത്തനംതിട്ട ജില്ലാതല പ്രയാണം തിങ്കളാഴ്ച രാവിലെ 9 മണിക്ക് പത്തനംതിട്ട കളക്ടറേറ്റ് ജംഗ്ഷനിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മുണ്ടപ്പള്ളി തോമസ് ഉദ്ഘാടനം ചെയ്യും. 11.30 മണിക്ക് കുമ്പഴ ജംഗ്ഷനിലെ സ്വീകരണത്തിനു ശേഷം വൈകിട്ട് 4 മണിക്ക് കോന്നി ടൗൺ ജംഗ്ഷനിൽ ആദ്യ ദിവസത്തെ ജില്ലാതല സമാപന സദസ്സ് നടക്കും. സി.പി.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി ജയൻ ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച രാവിലെ 9 മണിക്ക് പന്തളം ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന യാത്രയുടെ ഉദ്ഘാടനം എ.ഐ. ടി. യു.സി പത്തനംതിട്ട ജില്ലാ സെക്രട്ടറി ഡി. സജി നിർവ്വഹിക്കും.

11മണിക്ക് കുരമ്പാല ജംഗ്ഷനിലെ സ്വീകരണത്തിന് ശേഷം അടൂർ ജംഗ്ഷനിൽ നടക്കുന്ന സിവിൽ സർവ്വീസ് സംരക്ഷണ സദസ്സോടെ കാൽനട ജാഥയുടെ പത്തനംതിട്ട ജില്ലാതല സമാപനമാകും. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ ജില്ലാതല സമാപന യോഗം ഉദ്ഘാടനം ചെയ്യും. വിവിധ സ്വീകരണ യോഗങ്ങളിൽ പി. എസ് സന്തോഷ്‌ കുമാർ, എസ് സജീവ്, നരേഷ് കുമാർ കുന്നിയൂർ, വി. സി ജയപ്രകാശ്, എൻ. കൃഷ്ണകുമാർ, ആർ. രമേശ്‌ തുടങ്ങിയവർ സംസാരിക്കും. ജോയിന്റ് കൗൺസിൽ ‘നന്മ സാംസ്ക്കാരിക വേദി’യിലെ കലാകാരന്മാർ ചിട്ടപ്പെടുത്തിയ “വെയിൽ കൊള്ളുന്നവർ” എന്ന നാടകം വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ അവതരിപ്പിക്കും. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി കാൽനട ജാഥ കടന്നുപോകുന്ന വിവിധയിടങ്ങളിൽ ജാഥാംഗങ്ങൾ “ഓർമ്മ മരം” നടും. ബുധൻ,വ്യാഴം ദിവസങ്ങളിൽ കൊല്ലം ജില്ലയിൽ പ്രയാണം നടത്തുന്ന “സിവിൽ സർവീസ് സംരക്ഷണ യാത്ര” ഡിസംബർ ഒന്നു മുതൽ 6 വരെ തീയതികളിൽ തിരുവനന്തപുരം ജില്ലയിൽ പര്യടനം പൂർത്തിയാക്കി ഡിസംബർ 7 നു തിരുവനന്തപുരത്ത് സമാപിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പോത്തിനെ ബലി നൽകി : കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു

0
ഹൈദരാബാദ്: ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പോത്തിനെ ബലി നൽകിയ സംഭവത്തിൽ തെലങ്കാനയിലെ മുതിർന്ന...

വീണ്ടും യുവതലമുറയെ കാണാൻ മോഹൻ ഭാഗവത് ; സ്വാതന്ത്ര്യദിനത്തിൽ നാഗ്പൂരിൽ സംവാദം

0
നാഗ്പൂർ : സ്വാതന്ത്ര്യദിനത്തിൽ ജെൻസികളുമായി സംവദിക്കാൻ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്...

‘ആഭ്യന്തര മന്ത്രിയുടെ പ്രസംഗമല്ല പ്രസ്താവനയാണ് വേണ്ടത്’ ; അമിത് ഷാ സഭയിൽ എത്താത്തതിൽ വിമർശനവുമായി...

0
ന്യൂഡൽഹി : പാർലമെന്റിന്റെ വർഷകാല സമ്മേളനം വ്യാഴാഴ്ച അവസാനിക്കാനിരിക്കെ, കേന്ദ്ര ആഭ്യന്തരമന്ത്രി...

സംസ്ഥാനത്ത് സ്വ‍ർണ വിലയിൽ വൻ വ‌‍ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍ർണ വിലയിൽ വൻ വ‌‍ർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...