പത്തനംതിട്ട : ഇന്ധന വില കുറക്കാൻ കേരളം സംസ്ഥാന നികുതി വിഹിതം ഉപേക്ഷിക്കുക, മിനിമം വേതനം 700 രൂപയെന്ന ഇടത് മുന്നണി പ്രഖ്യാപനം നടപ്പിലാക്കുക, കെ – റെയിൽ വേണ്ട, തൊഴിലുറപ്പ് വേലയും കൂലിയും വർധിപ്പിക്കുക, ആശ, അംഗൻവാടി, സ്കീം ജീവനക്കാരുടെ ശമ്പളം ഉയർത്തുക തുടങ്ങി 14 ആവശ്യങ്ങൾ ഉന്നയിച്ചു ഐ എൻ ടി യു സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ ധർണ്ണ ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പിൽ ഉദ്ഘാടനം ചെയ്തു.
ഭരണവും സമരവും എന്നതാണ് പിണറായി സർക്കാരിന്റെ നയമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങളും വർഗീയ സംഘട്ടനങ്ങളും കേരളത്തെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് സമാനമാക്കി മാറ്റിയിരിക്കുന്നു. ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ അധ്യക്ഷത വഹിച്ചു. പി.കെ ഗോപി, ഹരികുമാർ പൂതങ്കര, സതീഷ് ചാത്തങ്കരി, അങ്ങാടിക്കൽ വിജയകുമാർ, തോട്ടുവാ മുരളി, പി.എസ് വിനോദ് കുമാർ, പ്രക്കാനം ഗോപാലകൃഷ്ണൻ, ഗ്രേസി തോമസ്, എസ്.ഫാത്തിമ, വി.എൻ ജയകുമാർ, ജി.ശ്രീകുമാർ, പി.കെ മുരളി, എസ്.പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു.