സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്ക് 8.33 ശതമാനം ബോണസായി നല്‍കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളാ സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്ക് 8.33 ശതമാനം ബോണസായി നല്‍കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 30 ദിവസത്തില്‍ കുറയാതെ ഹാജരുള്ളവരും 24,000 രൂപ വരെ പ്രതിമാസ ശമ്പളവുമുള്ളവരുമായ സപ്ലൈകോയുടെ സ്ഥിരം ജീവനക്കാര്‍ക്കാണ് ബോണസ് നല്‍കുന്നത്. ഏഴായിരം രൂപ എന്ന പരിധിക്ക് വിധേയമായാണ് ബോണസ് അനുവദിക്കുന്നത്. ഇതനുസരിച്ച്‌ ജീവനക്കാര്‍ക്ക് 6,996 രൂപയാണ് ബോണസായി ലഭിക്കുക. സപ്ലൈകോയില്‍ ഡെപ്യൂട്ടേഷനിലുള്ള സര്‍ക്കാര്‍ ജീവനക്കാരില്‍ 34,240 രൂപയില്‍ അധികരിക്കാതെ ശമ്പളം ലഭിക്കുന്നവര്‍ക്ക് 4,000 രൂപ ബാണസായി നല്‍കാനും വിവിധ സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായതായി മന്ത്രി അറിയിച്ചു.

സപ്ലൈകോയിലെ വിവിധ താത്കാലിക – കരാര്‍ തൊഴിലാളികളില്‍ 180 ദിവസം ഹാജരുള്ള 24,000 രൂപ വരെ ശമ്പളം പറ്റുന്ന തൊഴിലാളികള്‍ക്ക് 3,750 രൂപ ബോണസായി ലഭിക്കും. കഴിഞ്ഞ വര്‍ഷം നല്‍കിയ 3,500 രൂപയില്‍ നിന്ന് 250 രൂപ ഈ വര്‍ഷം ഈ വിഭാഗത്തിന് വര്‍ധിപ്പിച്ചു നല്‍കി. 180 ദിവസത്തില്‍ കുറവ് ഹാജരുള്ളവര്‍ക്ക് ഹാജരിന് ആനുപാതികമായി ബോണസ് ലഭിക്കും. 24,000 രൂപയില്‍ അധികം ശമ്പളമുള്ള സപ്ലൈകോയുടെ സ്ഥിരം – താല്‍കാലിക ജീവനക്കാര്‍ക്കും 34,240 രൂപയില്‍ അധികം ശമ്പളമുള്ള ഡെപ്യൂട്ടേഷന്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ നിശ്ചയിക്കുന്ന പ്രകാരമുള്ള ഉത്സവബത്ത ആയിരിക്കും ലഭിക്കുക.

സ്ഥിരം ജീവനക്കാര്‍ക്ക് 10 ഗഡുക്കളായി തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയില്‍ 25,000 രൂപ ഫെസ്റ്റിവല്‍ അഡ്വാന്‍സ് അനുവദിക്കും. കൂടാതെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും 900 രൂപയുടെ സമ്മാനകൂപ്പണ്‍ നല്‍കുന്നതാണ്. ഇത് ഉപയോഗിച്ച്‌ സപ്ലൈകോയുടെ വില്‍പനശാലകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാം. യോഗത്തില്‍ സപ്ലൈകോ ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ.സഞ്ജീബ്കുമാര്‍ പട്‌ജോഷി, ജനറല്‍ മാനേജര്‍ ശ്രീറാം വെങ്കിട്ടരാമന്‍ എന്നിവരും പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഖനന നിയന്ത്രണ നിയമ ഭേദഗതി : സുപ്രീം കോടതിയെ സമീപിക്കാൻ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ

0
ന്യൂഡൽഹി : പാർലമെന്റ് പാസ്സാക്കിയ ഖനന നിയന്ത്രണ നിയമ ഭേദഗതിക്ക് എതിരെ...

മുട്ടിൽ മരംമുറിക്കേസ് ; വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാകാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം ഇന്ന്...

0
കൊച്ചി: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ വീഡിയോ കോൺഫറൻസിങ് വഴി...

ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചു ; ക്ലാസിൽ കുഴഞ്ഞുവീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

0
അമരാവതി : ഗൃഹപാഠം ചെയ്യാത്തതിനെ തുടര്‍ന്ന് അധ്യാപിക മുഖത്തടിച്ച ആറു വയസുകാരന്‍...

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് പിടിയിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...