സിജെപി സമരം 17-ാം ദിവസത്തിൽ ; കേന്ദ്രം മൗനം തുടരുന്നു, വാങ്ചുക്കിന്റെ ശരീരഭാരം ആറ് കിലോ കുറഞ്ഞു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാര്‍ട്ടി ജന്തര്‍ മന്തറില്‍ നടത്തുന്ന സമരം പതിനേഴാം ദിവസത്തിലേക്ക് കടന്നു. ജൂണ്‍ 20നായിരുന്നു ജന്തര്‍ മന്തറിൽ സിജെപി പ്രവര്‍ത്തകര്‍ സമരം ആരംഭിച്ചത്. സമരം ദിവസങ്ങള്‍ പിന്നിട്ടിട്ടും കേന്ദ്രത്തിന് യാതൊരു കുലുക്കവുമില്ല. ഇതിനിടെ സിജെപി വേദിയില്‍ സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക് നടത്തുന്ന നിരാഹാര സമരം ഒന്‍പതാം ദിവസത്തിലേക്ക് കടന്നു. ഈ ദിവസങ്ങള്‍ക്കിടെ സോനം വാങ്ചുക്കിന്റെ ശരീരഭാരം ആറ് കിലോ കുറഞ്ഞെന്നാണ് റിപ്പോർട്ട്.സോനം വാങ്ചുക്കിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഡോക്ടര്‍മാര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയിരുന്നു.

അദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദം ക്രമാതീതമായി കുറയുന്നതായാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. വാങ്ചുക്കിന്റെ ഹൃദയമിടിപ്പ് സാധാരണനിലയിലാണെന്നും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതായും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. വാങ്ചുക്കിന്റെ ശരീരഭാഗം ആറ് കിലോ കുറഞ്ഞ് 60.95 കിലോഗ്രാം ആയി.ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെയ്ക്കാതെ പിന്നോട്ടില്ലെന്നാണ് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയും വാങ്ചുക്കും ആവര്‍ത്തിക്കുന്നത്. സമരക്കാരുടെ ശബ്ദത്തെ എത്രനാള്‍ അവഗണിക്കാന്‍ കഴിയുമെന്ന് ദീപ്‌കെ ചോദിച്ചു. വാങ്ചുക്കിനെപ്പോലെ ജീവിതം രാജ്യത്തിനായി സമര്‍പ്പിച്ച വ്യക്തി ഭക്ഷണം കഴിക്കാതിരിക്കുമ്പോള്‍ സര്‍ക്കാരില്‍ നിന്ന് മറുപടി ലഭിക്കേണ്ടതാണെന്നും ദീപ്‌കെ പറഞ്ഞു.

ഇക്കഴിഞ്ഞ ശനിയാഴ്ച സിജെപി പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തയച്ചിരുന്നു. വിഷയത്തില്‍ പ്രതികരിക്കാന്‍ പ്രധാനമന്ത്രി എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്ന് സിജെപി കത്തില്‍ ചോദിച്ചു. തങ്ങളുടെ ശബ്ദത്തെ എത്രനാള്‍ അവഗണിക്കാന്‍ കഴിയുമെന്നും കത്തില്‍ ചോദിച്ചു. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് സിജെപി മുന്‍പും കത്തയച്ചിരുന്നു. നീറ്റ് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ ജീവനൊടുക്കിയ വിദ്യാര്‍ത്ഥികളുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു അന്ന് സിജെപി കത്തയച്ചത്. ധർമ്മേന്ദ്ര പ്രധാന്‍ രാജിവെയ്ക്കണമെന്ന ആവശ്യവും കത്തില്‍ ഉന്നയിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...