വൈക്കം താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുത്തും : സി.കെ. ആശ എം.എൽ.എ.

For full experience, Download our mobile application:
Get it on Google Play

കോട്ടയം : വൈക്കം താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സി.കെ. ആശ എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ആശുപത്രി മാനേജിംഗ് കമ്മറ്റി അംഗങ്ങളും ആരോഗ്യപ്രവര്‍ത്തകരുമടങ്ങിയ സംഘം മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന പുനലൂര്‍ താലൂക്ക് ആശുപത്രി സന്ദര്‍ശിച്ചു.

ആധുനിക സ്‌കാനിങ് യന്ത്രങ്ങള്‍, ബ്ലഡ് ബാങ്ക്, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ലബോറട്ടറി, പൂര്‍ണമായും യന്ത്രവല്‍ക്കരിച്ച ലോണ്‍ട്രി, മാലിന്യ സംസ്‌കരണ സംവിധാനം, കൃത്രിമ അവയവ നിര്‍മ്മാണ കേന്ദ്രം, വേദന രഹിത പ്രസവമുറി എന്നിവയുടെ പ്രവര്‍ത്തനരീതികള്‍ സംഘം വിലയിരുത്തി. രോഗികളില്‍ നിന്നും ഈടാക്കുന്ന മിതമായ ഫീസും കമ്പനികളുടെ സിഎസ്‌ആര്‍ ഫണ്ടും പ്രാദേശിക ഭരണകൂടം നല്‍കുന്ന സഹായവും സമാഹരിച്ചാണ് ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

പുനലൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷഹീര്‍ ഷാ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു നല്‍കി. പുനലൂര്‍ ആശുപത്രി വികസനത്തിലെ നല്ല പാഠങ്ങള്‍ ഉള്‍ക്കൊണ്ട് വിപുലമായ സൗകര്യങ്ങള്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ ഏര്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് എം.എല്‍.എ. അറിയിച്ചു. വൈക്കം നഗരസഭാധ്യക്ഷ രേണുക രതീഷ്, വൈസ് ചെയര്‍മാന്‍ പി.ടി. സുഭാഷ്, ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ പ്രീതി രാജേഷ്, ആര്‍.എം.ഒ ഡോ. കെ.എസ് ഷീബ, നഴ്സിംഗ് സൂപ്രണ്ട് ഒ.വി. നന്ദിനി, എച്ച്‌.എം.സി അംഗങ്ങളായ കെ.വി ജീവരാജന്‍, അമ്ബിളി, രാജശേഖരന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാന നേതൃത്വത്തിന് പിശക് പറ്റിയപ്പോഴെല്ലാം അത് തിരുത്താന്‍ ഇടപെട്ടിട്ടുണ്ടെന്ന് എം.എ ബേബി

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് വിമര്‍ശനം. വീഴ്ചകള്‍...

ദേവപ്രശ്നവിധി : ദേവസ്വം ബോർഡ്‌ തീരുമാനം സ്വാഗതാർഹമെന്ന് തന്ത്രി മണ്ഡലം

0
തിരുവനന്തപുരം : ശബരിമല ദേവപ്രശ്നവിധി പഠിച്ച് നടപ്പാക്കുവാനുള്ള ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനം...

നിയമസഭയ്ക്കകത്തുള്ള ബിജെപി പാർലമെന്ററി ഓഫീസിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം

0
തിരുവനന്തപുരം: നിയമസഭയ്ക്കകത്ത് ഭാരതാംബയുടെ ചിത്രം വെച്ച് ബിജെപി. നിയമസഭയ്ക്കകത്തുള്ള ബിജെപി പാർലമെന്ററി...

ഇവിഎം ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; കോൺഗ്രസ്‌ നേതാവിനെതിരെ ഗുരുതര പരാതി

0
കാസർഗോഡ്: ഇവിഎം ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് നടത്തിയതായി...