വാറണ്ടി കഴിഞ്ഞെന്ന വാദം തള്ളി : സോണി മൊബൈൽ കമ്പനി നഷ്ടപരിഹാരം നല്‍കുവാന്‍ വിധി

For full experience, Download our mobile application:
Get it on Google Play

തൃശൂർ : മൊബൈൽ ഫോണിന്റെ വാറണ്ടി കഴിഞ്ഞെന്ന സോണി കമ്പനിയുടെ വാദം തള്ളി. പരാതിക്കാരന് ഫോണിന്റെ വിലയായ 7000 രൂപയും 10000 രൂപ നഷ്ടപരിഹാരവും നൽകാൻ തൃശൂർ ഉപഭോക്തൃ കോടതി ഉത്തരവ്. തൃശൂർ കുറ്റൂർ സ്വദേശി അനിൽ കുമാർ ടി.ജി. സമർപ്പിച്ച ഹർജിയിലാണ് കൊച്ചിയിലെ സോണി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർക്കെതിരെ നടപടി ഉണ്ടായത്. 7000 രൂപയ്ക്ക് വാങ്ങിയ മൊബൈൽ ഫോൺ ഉപയോഗിച്ചു തുടങ്ങിയതോടെ അതിവേഗം ചൂടാകുന്നതും ബാറ്ററി തകരാറുകളും  പ്രകടമായിരുന്നു. നിരവധി തവണ പരാതി പറഞ്ഞിട്ടും പരിഹാരം ലഭിക്കാത്തതിനാൽ അനിൽ കുമാർ തൃശൂർ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കുകയായിരുന്നു.

കോടതി നിയോഗിച്ച വിദഗ്ധ കമ്മീഷണർ നടത്തിയ പരിശോധനയിൽ ഫോണിൽ നിർമ്മാണ വൈകല്യം ഉണ്ടെന്ന് കണ്ടെത്തി. വാറണ്ടി കാലാവധി കഴിഞ്ഞെന്ന വാദം എതിർകക്ഷി ഉന്നയിച്ചെങ്കിലും നിർമ്മാണ പിഴവ് തെളിഞ്ഞ സാഹചര്യത്തിൽ അതിന്റെ പേരിൽ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സേവനത്തിലെ വീഴ്ചയായി ഇതിനെ വിലയിരുത്തിയ കോടതി പരാതിക്കാരന് ഫോണിന്റെ വിലയായ 7000 രൂപയും 10000 രൂപ നഷ്ടപരിഹാരവും നൽകാൻ ഉത്തരവിട്ടു. പ്രസിഡണ്ട് സി.ടി. സാബുവും മെമ്പർമാരായ ശ്രീജ എസ്., ആർ. റാം മോഹൻ എന്നിവരും ചേർന്ന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഹർജിക്കാരന് വേണ്ടി അഡ്വ.എ.ഡി. ബെന്നി ഹാജരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം : ഡിസിസി അംഗം ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ;...

0
തിരുവനന്തപുരം: ശ്രീകാര്യത്ത് മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചെന്തി അനിലിന്റെ...

രാഷ്ട്രീയ വിശദീകരണ യോഗത്തിന് ഇന്ന് തുടക്കം ; വിമർശനങ്ങൾക്ക് മറുപടിനൽകാൻ പിണറായി നേരിട്ടെത്തും

0
കണ്ണൂര്‍ : നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പയ്യന്നൂരിലും തളിപ്പറമ്പിലും പിണറായി...

മൂന്നാം മുന്നണിക്ക് നീക്കം ; സി.ജെ.പി.യും ഡി.എം.കെ.യും ആം ആദ്മിയും ഒന്നിക്കുമെന്ന് സൂചന

0
ചെന്നൈ : നീറ്റ് സമരത്തിലൂടെ ശ്രദ്ധ നേടിയ കോക്രോച്ച് ജനതാ പാർട്ടിയും...

ഇ.ഡി ആക്രമണക്കേസ് : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ പ്രതികൾ

0
തിരുവനന്തപുരം : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ ഇ.ഡി ആക്രമണക്കേസിലെ...