കൂറ്റനാട് അന്യസംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടൽ, മണിക്കൂറുകളോളം ഭീകരാന്തരീക്ഷം ; മൂന്ന് പേർക്ക് വെട്ടേറ്റു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: കൂറ്റനാട് അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലെ ഏറ്റുമുട്ടലിൽ മൂന്നു പേ൪ക്ക് വെട്ടേറ്റു. ഉത്ത൪പ്രദേശ് സ്വദേശികളായ സുധീൻ, വിശാൽ, സുനിൽ എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിനു ശേഷം പ്രതിയും യു.പി സ്വദേശിയുമായ നീരജ് പോലീസിൽ കീഴടങ്ങി. നി൪മാണ തൊഴിലാളികളായ യുപി സ്വദേശികൾ താമസിക്കുന്നത് അങ്ങാടിയോട് ചേ൪ന്ന കെട്ടിടത്തിലാണ് വൈകീട്ട് മൂന്നു മണിയോടെ ബഹളം കേട്ട് നാട്ടുകാരെത്തിയത്. കെട്ടിടത്തിൽ നിന്നും തൊഴിലാളികൾ കൂട്ടത്തോടെ അങ്ങാടിയിലേക്ക് ഓടി വന്നു. പിന്നാലെ പ്രതിയും. ഇരുവിഭാഗവും തമ്മിൽ സംഘ൪ഷമായി. ഇതിനിടയിൽ പ്രതി കയ്യിലുണ്ടായിരുന്ന വടിവാളുപയോഗിച്ച് വെട്ടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. മണിക്കൂറുകളോളം തൊഴിലാളികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇടപെടാനെത്തിയ നാട്ടുകാ൪ക്കു നേരെയും പ്രതി വടിവാൾ വീശി. തുടർന്ന് ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തിയാണ് സംഘർഷാവസ്ഥക്ക് അയവ് വരുത്തിയത്. പ്രതി പോലീസിൽ കീഴടങ്ങുകയും ചെയ്തു. തലക്കും ഷോൾഡറിലുമായാണ് മൂന്ന് പേർക്കും വെട്ടേറ്റത്. ഇവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മദ്യപിച്ചുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് എത്തിയതെന്ന് പോലീസ് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...