തലസ്ഥാനത്ത് സുഹൃത്തുക്കൾ തമ്മിൽ സംഘർഷം; 17 കാരന് ദാരുണാന്ത്യം, പ്രതികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തലസ്ഥാനത്ത് സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ പതിനേഴുകാരൻ കൊല്ലപ്പെട്ടു. പെരിങ്ങമല സ്വദേശി ശിവസൂര്യയാണ് കൊല്ലപ്പെട്ടത്. രണ്ട് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അജിത്, കാര്‍ത്തിക് എന്നിവരെയാണ് നരുവാമൂട് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്ന് വൈകിട്ടോടെ പുന്നമൂടാണ് സംഭവം നടന്നത്. രണ്ട് ബൈക്കുകളിലായായിരുന്നു സംഘം സ്ഥലത്തെത്തിയത്. ഇതിന് പിന്നാലെ റോഡിന് സമീപം പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.

ഇതിനിടെ ശിവസൂര്യയെ സുഹൃത്തുക്കൾ പിടിച്ച് തള്ളുകയും റോഡിന് സമീപത്തെ തുണിക്കടയിലെ ചില്ലിലേക്ക് വീഴുകയുമായിരുന്നു. ചില്ല് പൊട്ടി ശിവസൂര്യയുടെ നെഞ്ചിൽ കയറി. അജിത്തും കാർത്തിക്കും ചേർന്ന് പരിക്കേറ്റ ശിവസൂര്യയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമ്പോഴേക്കും മരണം സംഭവിച്ചുരുന്നു. പിടിയിലായ സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം ; സെപ്റ്റംബർ 15 ഓടെ പരിഹരിക്കാനാകുമെന്ന് പ്രതീക്ഷ :...

0
തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധി സെപ്റ്റംബർ 15-ഓടെ പരിഹരിക്കാനാകുമെന്ന്...

സൈലന്റ്‌വാലിക്ക് പോകുന്ന റോഡിൽ പട്ടാപ്പകൽ കടുവ , നാട്ടുകാർ ഭീതിയിൽ

0
മൂന്നാർ: സൈലന്റ്‌വാലിക്ക് പോകുന്ന റോഡിൽ പട്ടാപ്പകൽ കടുവയിറങ്ങി. എസ്റ്റേറ്റ് റോഡിൽ...

മോർഫിങ് കേസ് : സനീഷ് തുടങ്ങിയ ടെലഗ്രാം ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു ; വീണ്ടെടുക്കാൻ...

0
കൊച്ചി : തൃക്കാക്കര മോർഫിങ് കേസ് പ്രതി സനീഷിന്റെ ബാങ്ക് അക്കൗണ്ട്...

ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; മരണത്തിന് പിന്നില്‍ കുടുംബവഴക്കെന്ന് സംശയം

0
ബെംഗളൂരു: ബെംഗളൂരുവിൽ മധ്യവയസ്കരായ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുടുംബവഴക്കാണ്...