പലസ്തീൻ കുടുംബത്തിന് നേരെ ഇസ്രായേൽ സേനയുടെ വെടിവെയ്പ്പ്; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

റാമല്ല: വെസ്റ്റ് ബാങ്കില്‍ പലസ്തീന്‍ കുടുംബം സഞ്ചരിച്ച വാഹനത്തിന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് മാസം പ്രായമായ കുഞ്ഞ് കൊല്ലപ്പെട്ടു. ബെത്‌ലഹേം സര്‍വകലാശാലയിലെ ലക്ചററായ ഫഹദ് അബ്ദുല്‍ അസീസ് അബു ഹൈക്കലിന്റെ മകന്‍ സാം ഫഹദ് അബു ഹൈക്കല്‍ ആണ് കൊല്ലപ്പെട്ടത്. ഹെബ്രോണ്‍ നഗരത്തിന് തെക്കുള്ള ടെല്‍ റുമൈദ പ്രദേശത്ത് വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം നടന്നത്. ആക്രമണത്തില്‍ കുഞ്ഞിന്റെ മാതാപിതാക്കള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഹെബ്രേണിലുള്ള കുഞ്ഞിന്റെ മുത്തശ്ശിയെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ടതായിരുന്നു കുംടുംബം. ടെല്‍ റുമൈദ മേഖലയില്‍ ഇസ്രയേല്‍ സൈനിക വാഹനങ്ങള്‍ കണ്ട് കുടുംബം കാര്‍ നിര്‍ത്തിയിരുന്നു.

ഇതിനിടെ സൈന്യം കാര്‍ കാണുകയും വെടിയുതിര്‍ത്തുകയുമായിരുന്നു. കുഞ്ഞിന്റെ മുഖത്തും തലയിലും സാരമായി പരിക്കേല്‍ക്കുയും പിന്നീട് മരിക്കുകയുമായിരുന്നു.വെസ്റ്റ് ബാങ്കില്‍ പലസ്തീനികള്‍ക്ക് നേരെ ആക്രമണം നടത്തുന്ന സൈനികര്‍ക്കെതിരെ ഇസ്രയേല്‍ അധികൃതര്‍ നടപടി സ്വീകരിക്കാറില്ലെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറഞ്ഞു. 2016-2024 കാലയളവില്‍ സൈന്യത്തിനെതിരെ 2,427 പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രം കേസുകളിലാണ് കുറ്റപത്രം നല്‍കിയന്നൊണ് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വടക്കന്‍ വെസ്റ്റ് ബാങ്കില്‍ കുടുംബം സഞ്ചരിച്ച കാറിന് നേരെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളത്തും ബിജെപിയിൽ ഫണ്ട് പിരിവ് വിവാദം

0
കൊച്ചി: എറണാകുളത്ത് ബിജെപിയിൽ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് പുതിയ വിവാദം....

ജന്തർ മന്തറിലെ പ്രതിഷേധം : വിദ്യാർഥിക്കെതിരായ നടപടിയിൽ രൂക്ഷവിമർശനവുമായി ചീഫ് ജസ്റ്റിസ്

0
ന്യൂഡൽഹി : ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥിക്ക്...

പവർ കട്ടിന്റെ സമയം അറിയിക്കാനുള്ള മാന്യത താങ്കളിൽനിന്ന് പൊതുജനം പ്രതീക്ഷിക്കുന്നുണ്ട് ; മന്ത്രി സണ്ണി...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി മുടക്കം പതിവാകുന്നതിൽ പ്രതികരിച്ച് ബിജെപി നേതാവ് കെ...

ഇഡി റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ മാധ്യമപ്രവർത്തകരോട് ക്ഷോഭിച്ച്‌ പിണറായി വിജയൻ

0
ചെങ്ങന്നൂർ : കൈക്കൂലി കൈപ്പറ്റിയെന്ന ഇ.ഡി റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങളുമായെത്തിയ മാധ്യമപ്രവർത്തകരോട് കയർത്ത്...