പ്രശസ്ത മലയാള ചലച്ചിത്ര താരം സലിം കുമാർ വിടവാങ്ങി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പ്രശസ്ത മലയാളം ചലച്ചിത്ര താരം സലിം കുമാർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആണ് അന്ത്യം. 10.43നാണ് മരണം സ്ഥിരീകരിച്ചത്. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം. 56 വയസായിരുന്നു. മുഖ്യമന്ത്രി വി ഡി സതീശന്റെ പറവൂരിലെ സ്വീകരണ പരിപാടിയിലാണ് സലിം കുമാർ അവസാനമായി പൊതുവേദിയിലെത്തിയത്. കോമഡിലൂടെയും മിമിക്രിയിലൂടെയും മലയാള സിനിമയിലേക്ക് എത്തിയ സലിം കുമാർ 1990 കളുടെ പകുതിയോടെ എത്തിയെങ്കിലും 2000ത്തോട് കൂടിയുള്ള സലിം കുമാറിന്റെ കഥാപാത്രങ്ങൾ മലയാളിയെ ഏറെ ചിരിപ്പിച്ചിരുന്നു.

1969 ഒക്ടോബര്‍ ഒന്‍പതിന് വടക്കന്‍ പറവൂരിലാണ് സലിംകുമാര്‍ ജനിച്ചത്. കൊച്ചിന്‍ കലാഭവനിലും സാഗറിലുമെല്ലാം സജീവമായി മിമിക്രി അവതരിപ്പിച്ചു. ഉറ്റസുഹൃത്തായ നാദിര്‍ഷയാണ് സലിംകുമാറിനെ സിനിമയിലേക്ക് കൈപിടിച്ച് കയറ്റിയത്. ഇഷ്ടമാണ് നൂറുവട്ടമായിരുന്നു ആദ്യ ചിത്രം. 2000 ത്തില്‍ പുറത്തിറങ്ങിയ തെങ്കാശിപ്പട്ടണം സൂപ്പര്‍ഹിറ്റായതോടെ സലിംകുമാര്‍ മലയാളിയുടെ മനസിലും ഇരിപ്പുറപ്പിച്ചു. മുന്നൂറിലേറെ സിനിമകളില്‍ താരം നിറഞ്ഞുനിന്നു. കൂടാതെ കംപാര്‍ട്മെന്‍റ്, കറുത്ത ജൂതന്‍, ദൈവമേ കൈ തൊഴാം കെ.കുമാറാകണം എന്നീ സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തു.

അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ അഭിനയത്തിന് 2005ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം സലിം കുമാറിനെ തേടിയെത്തിയിരുന്നു. ആദാമിന്‍റെ മകന്‍ അബുവിലൂടെ 2010 മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരവും അയാളും ഞാനും തമ്മില്‍ എന്ന സിനിമയിലൂടെ 2013ൽ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്കാരം അടക്കമുള്ളവ സലിം കുമാർ നേടിയിട്ടുണ്ട്. കോമഡി കഥാപാത്രത്തിന്റെ നിഴലിൽ നിന്ന് മാറി വളരെ സീരിയസ് ആയിട്ടുള്ള കഥാപാത്രങ്ങളിലും സലിം കുമാർ പ്രതിഭ തെളിയിച്ചിരുന്നു. മലയാള സിനിമയിലെ സലിം കുമാറിന്റെ തഗ് ഡയലോഗുകൾ ട്രോളുകളിൽ ഇപ്പോഴും സജീവമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ടീമിനൊപ്പം ചാറ്റ് ജിപിടിയും, മൂന്ന് ബ്രാൻഡുകളുമായി 130 കോടി രൂപയുടെ കരാരിൽ ഒപ്പിട്ട്...

0
മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ടൈറ്റിൽ സ്‌പോൺസറെ കണ്ടെത്താനാവാതെ കുഴങ്ങുകയാണ്...

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ തന്റെ നിലപാടിൽ നിൽക്കുന്നുവെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ തന്റെ നിലപാടിൽ നിൽക്കുന്നുവെന്ന് മുഖ്യമന്ത്രി വി...

മുതിർന്ന മാധ്യമ പ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു

0
കൊച്ചി: മുതിർന്ന മാധ്യമ പ്രവർത്തകനും മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്പെഷൽ...

അട്ടപ്പാടി ഇരട്ടക്കൊലക്കേസ് ; കൂടുതൽ വിവരങ്ങൾ പുറത്ത് , പ്രതിയും കൊല്ലപ്പെട്ട...

0
പാലക്കാട്: അട്ടപ്പാടി ഇരട്ടക്കൊലക്കേസുമായി ബന്ധപെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ പശ്ചിമബം​ഗാൾ...