ചാങ്കൂർ ജംഗ്ഷനില്‍ ദീർഘദൂര കെഎസ്ആർടിസി ബസുകൾക്ക് സ്വീകരണം നല്‍കുന്നതിനിടയില്‍ സംഘര്‍ഷം

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട് : സേവ് കെഎസ്ആർടിസി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കെഎസ്‌ആർടിസി ദീർഘദൂര ബസുകൾക്ക് കോന്നി ചാങ്കൂർ ജംഗ്ഷനിൽ സ്വീകരണം നൽകിയപ്പോൾ സംഘർഷം. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. മലയോര മേഖലയിലേക്ക് കെഎസ്ആർടിസി ബസുകൾ എത്തുന്ന വിവരമറിഞ്ഞ് ജനകീയ കൂട്ടായ്മ പ്രവർത്തകർ ചാങ്കൂർ ജംഗ്ഷനില്‍ സ്വീകരിക്കാൻ എത്തിയതായിരുന്നു. ബസുകൾ നിർത്തിയപ്പോൾ മുന്നിൽ ബാനർ പിടിച്ചുകൊണ്ട് അഭിവാദ്യമറിയിച്ചതോടെ കെ.യു.ജനീഷ്കുമാർ എംഎൽഎ ഉൾപ്പെടെയുള്ളവർ ബസിൽ നിന്ന് ഇറങ്ങി. എംഎൽഎയുടെ ഒപ്പമുണ്ടായിരുന്നവർ ജനകീയ കൂട്ടായ്മ്‌ പ്രവർത്തകരെ ആക്രമിക്കുകയും ബാനർ വലിച്ചുകീറുകയും ചെയ്തെന്ന് ഭാരവാഹികൾ പറയുന്നു. ജനകീയ കൂട്ടായ്മ കൺവീനറും എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡന്റും ബാലസംഘം ജില്ലാ കോ ഓർഡിനേറ്ററുമായ ജയകൃഷ്ണൻ തണ്ണിത്തോട്, ജനകീയ കൂട്ടായ്മ ചെയർമാനും എസ്എൻഡിപി തണ്ണിത്തോട് ശാഖ സെക്രട്ടറിയുമായ ശ്രീജിത്ത് കറുകയിൽ, പഞ്ചായത്ത് അംഗങ്ങൾ, ജനകീയ കൂട്ടായ്മ പ്രവർത്തകർ എന്നിവർക്ക് ആക്രമണമേറ്റതായി ഭാരവാഹികൾ പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിൽ മുന്നറിയിപ്പുമായി അമേരിക്ക ; ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിന്...

0
വാഷിംഗ്‌ടൺ : ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിന് പിന്നാലെ കനത്ത...

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...