അടൂരില്‍ സംഘര്‍ഷം : രാഹുല്‍ മാങ്കൂട്ടത്തിലിനെ ആക്രമിച്ചു ; സിപിഎം നേതാവിന്‍റെ വാഹനം തകര്‍ത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അടൂരിൽ ഡിവൈഎഫ്ഐ – യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മില്‍ സംഘർഷം. മുന്‍ എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനും സിപിഎം അടൂർ ഏരിയ സെക്രട്ടറി മനോജിനും ഉൾപ്പെടെ നിരവധി പേർക്ക് പരുക്ക്. ഏഴാംകുളത്ത് നടന്ന പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റതിനെത്തുടർന്നുണ്ടായ തർക്കങ്ങളാണ് പിന്നീട് അടൂരിലെ ആശുപത്രിക്ക് മുന്നിൽ പരസ്യമായ ഏറ്റുമുട്ടലിലേക്കും വ്യാപക അക്രമങ്ങളിലേക്കും വഴിമാറിയത്. സംഭവത്തിൽ രാഹുൽ മാങ്കൂട്ടത്തിലും ഫെന്നിയും അടക്കം 22 പേർക്കെതിരെയും എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

ഏഴാംകുളത്ത് കേന്ദ്ര സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ നടന്ന എസ്‌എഫ്ഐ – ഡിവൈഎഫ്ഐ പ്രതിഷേധത്തിനിടയാണ് ആദ്യ സംഘർഷമുണ്ടായത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ നുബിൻ, ആബിദ് എന്നിവർക്ക് നേരെ ആക്രമണമുണ്ടാവുകയും, നുബിന്റെ പല്ല് നഷ്ടപ്പെടുകയും കണ്ണിന് ഗുരുതര പരുക്കേൽക്കുകയും ചെയ്തു. ഈ വിഷയം അന്വേഷിക്കാൻ എത്തിയ കെ.എസ്.യു നേതാവിനെയും സംഘം ആക്രമിച്ചു. പരുക്കേറ്റവരെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് ജനറൽ ആശുപത്രിയിലുണ്ടായിരുന്ന ചില എസ്എഫ്ഐ പ്രവർത്തകരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചോദ്യം ചെയ്തതും സംഘർഷത്തിന് ആക്കം കൂട്ടി.

തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ സ്വകാര്യ ആശുപത്രിക്ക് മുന്നിലെത്തുകയും ഇരുവിഭാഗവും തമ്മിൽ കല്ലേറും ഏറ്റുമുട്ടലുമുണ്ടാകുകയായിരുന്നു. ഈ സംഘർഷത്തിനിടയിലാണ് സ്ഥലത്തുണ്ടായിരുന്ന മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് നേരെ ആക്രമണമുണ്ടായത്. ഇതിനിടയിൽ അതുവഴിയെത്തിയ സിപിഎം അടൂർ ഏരിയ സെക്രട്ടറി മനോജിനെ എതിർവിഭാഗം മർദ്ദിക്കുകയും അദ്ദേഹത്തിന്റെ കാർ അടിച്ചു തകർക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്ന് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരുവിഭാഗത്തിൽപ്പെട്ടവർക്കെതിരെയും നിയമനടപടികൾ സ്വീകരിച്ച് വരികയാണെന്നും അടൂർ പോലീസ് അറിയിച്ചു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കായികമേഖലയിൽ രാഷ്ട്രീയ നിയമനങ്ങൾ ഒഴിവാക്കാൻ നിയമനിർമാണം കൊണ്ടുവരാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം : കായികമേഖലയിൽ രാഷ്ട്രീയ നിയമനങ്ങൾ ഒഴിവാക്കാൻ നിയമനിർമാണം കൊണ്ടുവരാൻ സംസ്ഥാന...

സുപ്രിംകോടതിയെ സമീപിച്ച് മടുത്തു, വിശ്വാസം നഷ്ടപ്പെട്ടു : കപില്‍ സിബല്‍

0
ന്യൂഡല്‍ഹി: പൗരാവകാശ വിഷയങ്ങളില്‍ സുപ്രിംകോടതിയെ നിരന്തരം സമീപിച്ച് മടുത്തെന്നും കോടതിയില്‍നിന്ന് നീതി...

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 450 കോടി രൂപയുടെ ഉപകരണങ്ങൾ ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്നുവെന്ന് ആരോഗ്യ സെക്രട്ടറിയുടെ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 450 കോടി രൂപയുടെ ഉപകരണങ്ങൾ ഉപയോഗിക്കാതെ...

ചാലക്കുടിയിൽ യുവതി ഭർതൃഗൃഹത്തിൽ മരിച്ചനിലയിൽ ; ഭർത്താവ് കസ്റ്റഡിയിൽ

0
ചാലക്കുടി : തൃശൂർ ചാലക്കുടിയിൽ ഇരുപത്തിരണ്ടുകാരിയെ ഭർതൃഗൃഹത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ...