മലപ്പുറം: മലപ്പുറത്ത് വിവാഹത്തിനിടെ ഭക്ഷണം വിളമ്പിയില്ലെന്ന് പറഞ്ഞ് സംഘര്‍ഷം. ചങ്ങരംകുളത്ത് സ്വകാര്യ ഓഡിറ്റോറിയത്തിലാണ് സംഭവം. ഇതേ തുടര്‍ന്ന് നിരവധിപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് മൂന്നര മണിയോടെ സംഭവം നടന്നത്. ഭക്ഷണം വിളമ്പുന്നതിനിടെ ഒരു വിഭാഗം ഭക്ഷണം നല്‍കിയില്ലെന്ന് പറഞ്ഞ് സംഘര്‍ഷം തുടങ്ങുകയായിരുന്നു.
സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റ നീലിയാട് കക്കുഴിപറമ്പില്‍ ശരത്തിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ കണ്ണിന് സമീപത്ത് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്.സംഭവത്തില്‍ പത്തോളം പേരെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ചു.