മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം ; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: മണിപ്പൂരിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഉഖ്‌റുല്‍ ജില്ലയിലാണ് സംഘര്‍ഷമുണ്ടായത്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. നാഗ, കുക്കി വിഭാഗങ്ങളിലെ ആയുധധാരികളായ ആളുകള്‍ തമ്മില്‍ വെടിവെപ്പുണ്ടായതാണ് ആദ്യത്തെ സംഭവമെന്ന് പൊലീസ് അറിയിച്ചു. സിനാകേയ്‌തേയ് ഗ്രാമത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ ഹോര്‍ഷോക്മി ജമാങ് എന്നയാള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. മറ്റൊരു സംഘര്‍ഷമുണ്ടായത് മുല്ലം ഗ്രാമത്തിലാണെന്നും പൊലീസ് അറിയിച്ചു. കുക്കികള്‍ക്ക് സ്വാധീനമുള്ള ഗ്രാമത്തില്‍ നടന്ന വെടിവെപ്പില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്.

നാഗ കേഡര്‍മാര്‍ കുക്കികളെ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മുല്ലം ഗ്രാമത്തില്‍ നാഗ വിഭാഗക്കാര്‍ അതിക്രമിച്ച് കയറി ആക്രമം നടത്തുകയായിരുന്നുവെന്ന് കുക്കി സംഘടനകള്‍ ആരോപിച്ചു. വെള്ളിയാഴ്ച അഞ്ചരയോടെയാണ് സംഘര്‍ഷമുണ്ടായതെന്നും കുക്കി സംഘടനകളുടെ പ്രതിനിധികള്‍ അറിയിച്ചു. ഉക്‌റുല്‍ ജില്ല നാഗകള്‍ക്ക് സ്വാധീനമുള്ള ജില്ലയാണ്. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ മേഖലയില്‍ ചെറു സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്. ഇതോടെ മെയ്‌തേയ്-കുക്കി സംഘര്‍ഷത്തിനൊപ്പം പുതിയൊരു പോര്‍മുഖം കൂടിയാണ് മണിപ്പൂരില്‍ തുറക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ ആറ് തൊഴിലാളികൾ മരിച്ചു ; 14 പേർക്ക് പരിക്ക്

0
ഡെറാഢൂൺ: ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിന് പിന്നാലെ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളായ...

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...