ഇസ്ലാമാബാദ്: യു.എസുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്കില്ലെന്ന് അറിയിച്ച് ഇറാന്‍. പാകിസ്താന്‍ മുഖേന നിലപാാട് പങ്കുവെക്കുമെന്ന് ഇറാന്‍ അറിയിച്ചു. പാകിസ്താനുമായി ഇറാന്‍ കഴിഞ്ഞ ദിവസം ആദ്യഘട്ട ചര്‍ച്ചകള്‍ നടത്തി. ഇന്നും ചര്‍ച്ചകള്‍ തുടരും. ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗച്ചിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പാകിസ്താനിലെത്തിയിട്ടുള്ളത്. പാകിസ്താന് പുറമേ ഒമാന്‍, റഷ്യ എന്നിവിടങ്ങളിലും ഇറാന്‍ സംഘം സന്ദര്‍ശനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ചര്‍ച്ചകള്‍ക്കായി യു.എസില്‍ നിന്നുള്ള സംഘവും യാത്രതിരിച്ചിട്ടുണ്ട്. വൈറ്റ്ഹൗസ് വക്താവ് കരോളീന ലീവിറ്റാണ് യു.എസ് സംഘത്തിന്റെ യാത്ര സംബന്ധിച്ച് സ്ഥിരീകരണം നല്‍കിയത്. യു.എസിന്റെ മിഡില്‍ഈസ്റ്റ് വക്താവ് വിറ്റ്‌കോഫും ജാര്‍ദ് കുഷ്‌നറുമാണ് പാകിസ്താനിലേക്ക് യാത്രതിരിച്ചിരിക്കുന്നത്. ഇരുവരും ഇന്ന് വൈകീട്ടോടെ പാകിസ്താനിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.






























