വാൽപ്പാറ അപകടം : ധനസഹായം വൈകുന്നതായി ആരോപണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വാൽപ്പാറ അപകടം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവർക്കും സർക്കാർ ധനസഹായം കിട്ടിയില്ലെന്ന് ആരോപണം. വാൽപ്പാറയിലെ ദുരന്തബാധിതരെ സർക്കാർ അവഗണിച്ചെന്ന് മഞ്ഞളാംകുഴി അലി. തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരിച്ചവർക്ക് ധനസഹായം നൽകാൻ മന്ത്രിസഭാ യോഗം ചേർന്നപ്പോൾ വാൽപ്പാറയിലെ ദുരിതബാധിതരെ അവഗണിച്ചെന്ന് മഞ്ഞളാംകുഴി അലി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയോടുൾപ്പെടെ നേരിട്ട് ആവശ്യപ്പെട്ടിട്ടും ഇതുവരെയും അനുകൂല നടപടി ഉണ്ടായിട്ടില്ലെന്നും മഞ്ഞളാംകുഴി അലി ആരോപിച്ചു.

മലപ്പുറം പാങ്ങ് ജി.എൽ.പി. സ്‌കൂളിലെ അധ്യാപകർക്കും ജീവനക്കാർക്കുമാണ് വാഹനാപകടത്തിൽ ജീവൻ നഷ്ടമായത്. വാഹനത്തിന്റെ ഡ്രൈവറായ ഫാസിത് ഇപ്പോഴും ചികിത്സയിലാണ്. അധ്യാപകർ സഞ്ചരിച്ച വാൻ വാൽപ്പാറ ചുരം റോഡിൽ 300 അടി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. പെരിന്തൽമണ്ണയിൽനിന്ന് വാടകയ്ക്കെടുത്ത ടൂറിസ്റ്റ് വാനിലാണ് ഡ്രൈവർ ഉൾപ്പെടെ 13 പേർ യാത്ര പോയത്. ഏഴ് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ 10 പേരാണ് അപകടത്തിൽ മരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...

​കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ അതീവ ജാഗ്രത

0
ദില്ലി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...