കവടിയാർ കൊട്ടാരത്തിലെ കോടികളുടെ ആഭരണ കവർച്ച മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന വിലയിരുത്തലിൽ പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിലെ കോടികളുടെ ആഭരണ കവർച്ച മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന വിലയിരുത്തലിൽ പോലീസ്. കവർച്ച നടന്ന മാസത്തെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കില്ലെന്ന് സ്ഥിരീകരണം. റിട്രീവ് ചെയ്യാൻ ശ്രമിച്ചിട്ടും സാധിക്കില്ലെന്ന് ശാസ്ത്രീയമായ മറുപടി ലഭിച്ചു. കവർച്ച നടന്ന മാസം കൊട്ടാരത്തിൽ എത്തിയ ബെംഗളൂരു , ചെന്നൈ എന്നിവിടങ്ങളിൽ ഉള്ള ബന്ധുക്കളെ വിളിച്ചു വരുത്തി പോലീസ് ചോദ്യം ചെയ്യുന്നു. 20 പേരെ ഇതിനകം ചോദ്യം ചെയ്തുകഴിഞ്ഞു. ഇവരുടെ മൊബൈൽ വിവരങ്ങൾ അടക്കം പരിശോധിക്കാനും നീക്കമുണ്ട്. പരാതി നൽകാൻ കാലതാമസമെടുത്തത് തിരിച്ചടിയായി. 2025 നവംബറിൽ ആഭരണങ്ങൾ നഷ്ടമായെന്നായിരുന്നു പരാതി. പോലീസിൽ ഇതുമായി ബന്ധപ്പെട്ട പരാതി നൽകിയത് 2026 മാർച്ചിലായിരുന്നു.

ഏകദേശം രണ്ടു കോടി വിലയുള്ള അമൂല്യ ആഭരണങ്ങൾ ആണ് കവർച്ചയിൽ നഷ്ടമായത്. പൗരാണിക മൂല്യമുള്ള, കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വസ്തുക്കളാണ് നഷ്ടമായത് എന്നതിനാൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. പേരൂർക്കട പോലീസാണ് കേസ് ആദ്യഘട്ടത്തിൽ അന്വേഷിച്ചത്. കൊട്ടാരം ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരം നഗരത്തിൽ, സുരക്ഷാ നിരീക്ഷണ സംവിധാനത്തിനുള്ളിലുള്ള കവടിയാർ കൊട്ടാരത്തിനകത്ത് നിന്നും രണ്ട് കോടിയോളം വിലമതിക്കുന്ന സ്വർണമാണ് മോഷണം പോയത്. കൊട്ടാരത്തിലെ മുതിർന്ന അംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായിയുടെ വസ്തുക്കളാണ് മോഷണം പോയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...

​കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ അതീവ ജാഗ്രത

0
ദില്ലി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...