വളർത്തുനായയെ വെയിലത്ത് കെട്ടിയിട്ടയാൾക്ക് പിഴയിട്ട് കോടതി

For full experience, Download our mobile application:
Get it on Google Play

ഫരീദാബാദ് : വളർത്തുനായയെ വെയിലത്ത് കെട്ടിയിട്ടയാൾക്ക് പിഴയിട്ട് കോടതി. ഫരീദാബാദിലാണ് സംഭവം. ദീപക് ശർമ എന്നയാളാണ് തന്‍റെ വളർത്തുനായയെ കൊടും ചൂടിൽ വെയിലേല്‍ക്കുന്ന വിധത്തിൽ ബാൽക്കെണിയിൽ കെട്ടിയിട്ടത്. 2024 ജൂണിലായിരുന്നു സംഭവം. കേസില്‍ നീണ്ട 15 മാസത്തെ വിചാരണയ്ക്ക് ശേഷമാണ് കോടതി പിഴ വിധിച്ചത്. നായയെ വെയിലത്ത് കെട്ടിയിട്ടത് അറിഞ്ഞ് രക്ഷിക്കാനായി പീപ്പിൾ ഫോർ അനിമൽസ് യൂണിറ്റിലെ പ്രവർത്തകർ സ്ഥലത്തെത്തുകയായിരുന്നു.

ദീപക് ശർമ ഇവരോട് അപമര്യാദമായി പെരുമാറി എന്നും പരാതിയുണ്ട്. തുടർന്ന് പോലീസിന്‍റെ സഹായത്തോടെയാണ് സംഘം നായയെ രക്ഷിച്ചത്. പിന്നാലെ ഇയാൾക്കെതിരെ പരാതി നൽകുകയും ചെയ്തു. അന്വേഷണത്തിനൊടുവിൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചു ഫരീദാബാദ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഇയാൾക്ക് പിഴ വിധിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...

​കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ അതീവ ജാഗ്രത

0
ദില്ലി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...