ബംഗളൂരു യെലഹങ്കയിൽ വിവാഹവീട്ടിൽ സംഘർഷം

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ബംഗളൂരു യെലഹങ്കയിൽ വിവാഹവീട്ടിൽ സംഘർഷം. വിവാഹ വീട്ടിലെത്തിയവരും തൊട്ടടുത്ത വീട്ടിൽ പേയിങ് ഗസ്റ്റായി താമസിക്കുന്ന മലയാളി വിദ്യാർത്ഥികളുമാണ് ഏറ്റുമുട്ടിയത്. വിവാഹ വീട്ടിലെത്തിയവരെ പേയിങ് ഗസ്റ്റായി താമസിക്കുന്ന മലയാളി വിദ്യാർത്ഥികൾ അപമാനിച്ചെന്ന് ആരോപിച്ചാണ് തർക്കം തുടങ്ങിയത്. വിവാഹ വീട്ടിലെത്തിയവർ മലയാളി വിദ്യാർത്ഥികളുമായി തർക്കം നടക്കുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. മലയാളി വിദ്യാർത്ഥികൾ താമസിക്കുന്ന പിജി നടത്തുന്ന ശ്രീനിവാസനും ഭാര്യക്കും മർദനമേറ്റു.

വിവാഹ വീട്ടിൽ എത്തിയവർ വീട്ടിൽ കയറി മർദ്ദിച്ചുവെന്ന് ശ്രീനിവാസൻ ആരോപിച്ചു. മലയാളി വിദ്യാർത്ഥികളെ ശ്രീനിവാസൻ തങ്ങളെ ആക്രമിക്കാനായി നിയോഗിച്ചെന്ന് മറുഭാഗവും ആരോപിക്കുന്നു. സംഭവത്തിൽ ന്യൂ യെലഹങ്ക പൊലീസ് കേസെടുത്തു. ഇരു വിഭാഗവും നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ ഇരു വിഭാഗത്തിൽ നിന്നുള്ളവർക്കുമെതിരെയാണ് പരാതി. വിവാഹത്തിനെത്തിയവരുടെ പരാതിയിൽ മലയാളി വിദ്യാർത്ഥികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യപാനത്തിനിടെ വാക്കുതർക്കം ; ഇടുക്കിയിൽ ബന്ധുവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി പിടിയിൽ

0
പുല്ലുപാറ : ഇടുക്കി പുല്ലുപാറയിൽ മദ്യലഹരിയിൽ ബന്ധുവിനെ കൊലപ്പെടുത്തി. ഇളംകാട് സ്വദേശി...

ജപ്പാനിൽ മലയാളി യുവതി ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച സംഭവം ; ദേവികയുടെ മൃതദേഹം...

0
ഇരിട്ടി: ജപ്പാനിലെ ഗിഫുവിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ...

വീഴ്ചകളുടെ ഉത്തരവാദിത്വം നേതാക്കൾ ഏറ്റെടുക്കണം ; നിർദേശവുമായി സിപിഎം കരട് രേഖ

0
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പരാജയങ്ങളുടെയും സംഘടനാപരമായ വീഴ്ചകളുടെയും ഉത്തരവാദിത്വം നേതാക്കൾ ഏറ്റെടുക്കണമെന്ന്...

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു ; ഡൽഹിയിൽ യെല്ലോ അലർട്ട്

0
ന്യൂഡൽഹി: ബിഹാറിനും ഉത്തർപ്രദേശിനും പുറമേ ഉത്തരാഖണ്ഡിലും നാശം വിതച്ച് കനത്ത മഴ....