തിരുവനന്തപുരം : പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ പത്താംക്ലാസുകാരിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കാട്ടാക്കട മൂങ്ങോട്ടുകോണം സ്വദേശി തീർഥയാണ് മരിച്ചത്. കുളത്തുമ്മല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. ഇന്നലെ പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടിയെ രാത്രി കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സമീപത്തെ ക്ഷേത്രത്തിൽ ഉത്സവമായിരുന്നതിനാൽ വീട്ടുകാർ വൈകിയാണ് വിവരമറിഞ്ഞതെന്ന് സമീപവാസികൾ പറയുന്നു. പോലീസ് കേസെടുത്ത് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മരണ കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമായി അറിയാൻ കഴിയൂ എന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.






























