തൃശൂര്‍ : ക്ലാസ് മുറിയില്‍ വെച്ച് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറി ഇറങ്ങി. തൃശൂര്‍ മങ്കര ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. പാമ്പ് കടിച്ചതായുള്ള സംശയത്തില്‍ അവശനായ കുട്ടിയെ പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂള്‍ പരിസരം കാടുപിടിച്ച് കിടക്കുന്നതാണ് പാമ്പ് ക്ലാസ് മുറി വരെ എത്താന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപണം ഉന്നയിച്ചു.
രാവിലെ സ്കൂളിലെത്തിയ വിദ്യാര്‍ഥിനി ക്ലാസ് മുറിയില്‍ കിടന്ന പാമ്പിനെ കാണാതെ ചവിട്ടുകയായിരുന്നു. ഇതോടെ കുട്ടിയുടെ കാലില്‍ പാമ്പ് ചുറ്റുകയും പിന്നീട് കാല് കുടഞ്ഞപ്പോള്‍ പാമ്പ് തെറിച്ചു പോകുകയായിരുന്നു. ഇതിനുശേഷം ക്ലാസിലുണ്ടായിരുന്ന അലമാരയിലേക്ക് പാമ്പ് കയറി. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടെത്തിയത്.