തിരുവനന്തപുരം: തെരുവുനായ ശല്യം രൂക്ഷമായ തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജിൽ ക്ലാസ് തുടങ്ങിയെങ്കിലും ആശങ്കയോടെ വിദ്യാര്‍ത്ഥികളും ജീവനക്കാരും. ആശങ്ക കണക്കിലെടുത്ത് ഒരു ഗേറ്റിലൂടെ മാത്രമായിരുന്നു വിദ്യാര്‍ത്ഥികളേയും ജീവനക്കാരേയും ഇന്ന് കടത്തിവിട്ടത്. മുഴുവൻ നായ്ക്കളേയും ക്യാംപസിന് പുറത്താക്കും വരെ ക്ലാസ് തുടങ്ങരുതെന്ന് കെഎസ്‍യു ആവശ്യപ്പെട്ടു.
പേവിഷബാധ സംശയിക്കുന്ന തെരുവുനായ ക്യാംപസിനകത്തുകയറി നിരവധി നായകളെ കടിച്ച സാഹചര്യത്തിലാണ് ഇന്നലെ ഒരുദിവസം കോളേജിന് അവധി നൽകിയത്. ഇന്ന് രാവിലെ ക്ലാസ് തുടങ്ങിയെങ്കിലും വിദ്യാര്‍ത്ഥികൾക്കും ജീവനക്കാര്‍ക്കും ആശങ്ക വിട്ടുമാറിയിട്ടില്ല. നിരവധി തെരുവുനായ്ക്കൾ ഇപ്പോഴും ക്യാംപസിനകത്ത് തുടരുന്നുണ്ട്.
ഇന്നലെ നഗരസഭ ആരോഗ്യവിഭാഗം പിടികൂടിയ മൂന്ന് തെരുവുനായ്ക്കൾ നിരീക്ഷണത്തിലാണ്. പേവിഷ ബാധയുണ്ടെങ്കിൽ നായ മരിക്കുമെന്നും എങ്കിൽ മാത്രം ആശങ്കപ്പെട്ടാൽ മതിയെന്നുമാണ് അറിയിപ്പ്. മറ്റ് തെരുവുനായ്ക്കളെ കടിച്ച നായയെ ഉൾപ്പെടെ പിടികൂടിയിട്ടുണ്ട്. മൂന്നു നായ്ക്കൾക്ക് വാക്സിൻ നൽകി. ഇന്നും നഗരസഭയുടെ പട്ടിപിടിത്തക്കാര്‍ ക്യാന്പസിലെത്തി നായ്ക്കളെ പിടിച്ചു. പത്ത് നായകൾക്ക് നേരത്തെ തന്നെ വാക്സീൻ നൽകിയിരുന്നു. വന്ധ്യംകരണവും വാക്സിനേഷനും നടത്തിയ നായ്ക്കളെ വാര്‍ഡ് കൗൺസിലര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്തേക്ക് മാറ്റാമെന്നാണ് നഗരസഭയുടെ നിലപാട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































