കോന്നി : നിർമ്മാണം പൂർത്തീകരിച്ച കേന്ദ്രീയ വിദ്യാലയത്തിലെ പുതിയ കെട്ടിടത്തിൽ ഉടൻ ക്ലാസുകൾ ആരംഭിക്കുമെന്ന് ആന്റോ ആന്റണി എം പി പറഞ്ഞു. കോന്നി പെരിഞൊട്ടക്കലിൽ നിർമ്മാണം പൂർത്തിയാക്കിയ കേന്ദ്രീയ വിദ്യാലയം കെട്ടിടം നിർമാണം വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ തന്നെ പൂർണ്ണമായി നിർമ്മാണം പൂർത്തീകരിച്ച ആദ്യത്തെ കെട്ടിടമാണ് കോന്നിയിലേത് എന്നും അദ്ദേഹം വ്യക്തമാക്കി. കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനി സാബു തോമസ്, ബ്ലോക്ക് അംഗം പ്രവീൺ പ്ലാവിളയിൽ, സന്തോഷ് കുമാർ, ദേവകുമാർ, അരുവാപ്പുലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. കോന്നി ഗ്രാമ പഞ്ചായത്തിലെ പെരിഞൊട്ടക്കലിൽ ആണ് കെട്ടിടം നിർമ്മിക്കുന്നത്.
കെട്ടിടത്തിന്റെ തേപ്പ് കഴിഞ്ഞ് വെള്ള പൂശുന്ന ജോലികളും തീർന്നു. ജനലുകളും ജനൽ കതകുകളും സ്ഥാപിച്ചു. ചുറ്റുമതിൽ നിർമ്മാണവും വയറിങ് ജോലികളും പൂർത്തിയായി. 29 കോടി രൂപ ചിലവിൽ 8 ഏക്കർ സ്ഥലത്താണ് കെട്ടിടം ഉയരുന്നത്. കേന്ദ്രീയ വിദ്യാലയത്തിലെ എ കാറ്റഗറിയിൽ ഉള്ള വിദ്യാലയം ആണ് കോന്നിയിൽ ഉയരുന്നത്. 4500 സ്ക്വയർ മീറ്റർ വിസ്തീർണ്ണം വരുന്ന കെട്ടിടത്തിൽ 960 വിദ്യാർത്ഥികൾക്കുള്ള പഠനം സാധ്യമാകും. 24 ക്ലാസ്സ് മുറികൾ, മുന്നൂറ് പേർക്ക് ഇരിക്കാവുന്ന മൾട്ടി പർപ്പസ് ഹാൾ, ജീവനക്കാർക്കായുള്ള പതിനേഴ് ക്വാട്ടേഴ്സ്കൾ എന്നിവയും നിർമ്മിക്കുന്നുണ്ട്. നിലവിൽ അട്ടച്ചാക്കൽ സെന്റ് ജോർജ്ജ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ആണ് കേന്ദ്രീയ വിദ്യാലയം പ്രവർത്തിക്കുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























