കോന്നി പൊന്തനാംകുഴിമുരുപ്പിൽ മണ്ണിടിച്ചിലിൽ ഒരു വീട് തകർന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : ശക്തമായ മഴയിൽ കോന്നി പൊന്തനാംകുഴി ഐ. എച്ച്. ഡി. പി കോളനിയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഒരു വീട് ഭാഗികമായി തകർന്നു. പൊന്തനാംകുഴി മുരുപ്പ് പരേതനായ ഗോപാലന്റെ വീടാണ് തകർന്നത്. വൈകുന്നേരം ഉണ്ടായ ശക്തമായ മഴയെ തുടർന്നായിരുന്നു സംഭവം. ഗോപാലന്റെ മകൾ രമ, രമയുടെ മകൻ രോഹിത് തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ഉണ്ണിമായ, ഉണ്ണിമായയുടെ മകൾ എന്നിവർ ആണ് വീടിനുള്ളിൽ ഉണ്ടായത്. വീടിന്റെ പുറകു വശത്തെ മൺതിട്ട ഇടിഞ്ഞ് വീടിന്റെ ഒരു ഭാഗം പൂർണ്ണമായി തകർന്നു.

ഗോപാലന്റെ ചെറുമകൻ രോഹിത് ഇടിഞ്ഞുവീണ മുറിയിലെ കട്ടിലിൽ കിടന്നിരുന്നു എങ്കിലും പരിക്ക് ഏൽക്കാതെ രക്ഷപെടുകയായിരുന്നു. റവന്യു വകുപ്പും കോന്നി ഗ്രാമപഞ്ചായത്ത് അധികൃതരും സ്ഥലത്ത് സന്ദർശനം നടത്തി കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റി പാർപ്പിച്ചു. 2019 ൽ ഒക്ടോബർ 21 ന് ആണ് ഇവിടെ ആദ്യമായി മണ്ണിടിച്ചിൽ ഉണ്ടാകുന്നത്. ഇതിന് ശേഷം അപകട ഭീഷണിയിൽ ആയ മുപ്പത്തിരണ്ട് കുടുംബങ്ങളെ ഇവിടെ നിന്നും മാറ്റി പാർപ്പിക്കാൻ തീരുമാനിക്കുകയും ഭൂമി വാങ്ങാൻ സർക്കാർ പണം അനുവദിച്ച് നൽകുകയും ചെയ്തിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഷിഗെല്ല ബാധിച്ച് ഏഴ് വയസുകാരൻ മരിച്ചു ; സംസ്ഥാനത്ത് നാലാമത്തെ മരണം

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ...

പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയം പാളിയെന്ന് വിലയിരുത്തി സിപിഎമ്മിന്റെ റിവ്യൂ റിപ്പോർട്ട്

0
തിരുവനന്തപുരം : പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയം പാളിയെന്ന് വിലയിരുത്തി സിപിഎമ്മിന്റെ...

മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിൽ വിചാരണ സ്റ്റേ ഒരാഴ്ച കൂടി നീട്ടി ഹൈക്കോടതി

0
കൊച്ചി: മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിൽ വിചാരണ സ്റ്റേ ഒരാഴ്ച കൂടി നീട്ടി...

അരുവാപ്പുലം പഞ്ചായത്തില്‍ അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ജോലികള്‍ ആരംഭിച്ചു

0
കോന്നി : അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പരിധിയില്‍ നിന്നും ഹരിത കര്‍മ്മസേനയുടെ നേതൃത്വത്തില്‍...